എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതി സൗഹൃദ വികസനത്തിന് അനിവാര്യതയും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് .മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. മണൽ വാരലും മാലിന്യ നിക്ഷേപവും മൂലം നദികൾ ഇല്ലാതാകുന്നു. കുന്നുകൾ നിരത്തുന്നു, പാടങ്ങൾ നികത്തുന്നു. ഇങ്ങനെ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരില്ല. പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഉൾപ്പെടുന്ന ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. അനിയന്ത്രിതമായ ഇടപെടൽ പ്രകൃതിയുടെ താളം തെറ്റുന്നതിന് കാരണമാകുന്നു പല ജീവജാതികളും ഭൂമുഖത്തു തന്നെ അപ്രത്യക്ഷമാകുന്നു . കാടും മേടും കുന്നും കുളവും ചതുപ്പും അതിലെ അനേക ജീവജാതികൾ എയും നശിപ്പിച്ചിട്ട് മനുഷ്യനു മാത്രമായി നിലനിൽപ്പു സാധ്യമല്ല.പരസ്പരാശ്രയത്വം ആണ് നിലനിൽപ്പിന് അടിസ്ഥാനം എന്ന തിരിച്ചറിവിലേക്ക് എത്താൻ ഇനിയും വൈകിക്കൂടാ. പ്രകൃതിയുടെ ചങ്ങലക്കണ്ണികൾ ആണ്.മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ അതിലെ ഒരു കണ്ണി അറ്റാൽ പ്രകൃതിയുടെ താളം തെറ്റും.

ജീവൻറെ തുടർച്ചയും പരസ്പരവും ആണ്.പ്രകൃതിയെ അതിൻറെ സ്വാഭാവികതയിൽ നിലനിർത്തുന്നത് എന്ന സത്യം വിസ്മരിച്ചു കൂടാ. പ്രകൃതിയുടെ സ്വാഭാവിക ജീവതാളം ശിഥിലമാകുന്ന തിനെ നിരവധി ഉദാഹരണങ്ങൾ നാം കണ്ടുകഴിഞ്ഞു. ഇന്നും കണ്ടു കൊണ്ടിരിക്കുന്നു. മഹാമാരിയും കൊടുംചൂട് ആയും ജലക്ഷാമം ആയും അതി ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ വികലമായ വികസന കാഴ്ചപ്പാടുകൾ ഇനിയും തുടരാതിരികാം. വികസന അനിവാര്യമാണ്. പക്ഷേ അത് പരിസ്ഥിതി സൗഹൃദപരമായ ആകണം എന്ന കാഴ്ചപ്പാടിൽ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം


ഖദീജത്ത് സ്വഫൂറ
5 C എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം