എസ്. എസ്. എച്ച. എസ്. ഷേണി/അക്ഷരവൃക്ഷം/ മാതാവിൻ വിളി

Schoolwiki സംരംഭത്തിൽ നിന്ന്
മാതാവിൻ വിളി


അവനിതൻ മടിയിൽ തല ചായ്ച്ച്
കിടന്ന
മർഥ്യാ നീ അവളുടെ വിളികളെ
കേൾക്കുന്നില്ലേ
എന്നിട്ടും പശ്ചാത്തപിക്കാനായില്ല
നിനക്ക് മർഥ്യാ
ജീവിതം തന്ന അമ്മയെ തന്നെ
വെട്ടിമുറിക്കുകയാണോ നീയും
മടിയിൽ വെച്ച് തലോടിയൊരമ്മതൻ
വിളി നീ കേൾക്കാത്തതെന്തേ?

ജീവനായി കാണേണ്ട
ഊഴിയും പണമായോ നിനക്കിന്ന്
"ദുരാഗ്രഹം ആപത്ത് "ഓർക്കുക
നീയും
നിൻ സുഖത്തിനായന്യരെ ഇരയാക്കും
ക്രൂരനായി മാറിയതെങ്ങനെ നീ
ഓർത്തില്ല നീയും കർമ്മഫലങ്ങളും
നിന്നെത്തേടുന്നുവെന്ന കാര്യം.

KADEEJATH RIZWANA
9 D എസ്. എസ്. എച്ച. എസ്. ഷേണി
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത