അകലം പാലിച്ചീടാം , ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ഇടയ്ക്കിടെ കൈകൾ സോപ്പുകൾ കൊണ്ട് വൃത്തിയായി സൂക്ഷിക്കാം
ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകരെ കൈകൾ കൂപ്പി വണങ്ങീടാം
ഉപയോഗിക്കാം മുഖാവരണം പ്രതിരോധത്തിൻ മാർഗ്ഗമായി
ഊഷ്മളമാക്കു കുടുംബ ബന്ധങ്ങൾ , യാത്രകൾ ഒഴിവാക്കീടേണം
ഐക്യത്തോടെ നിയമം പാലിച്ചു പ്രതിരോധത്തിൻ അംഗമാവാം
എപ്പോഴും ശുചിത്വം പാലിക്കാം, ഏർപ്പെടാം കാർഷിക വേലകളിൽ
ഓടിച്ചീടാം കൊറോണയെ , അംഗബലം കുറയാതെ നാടിനെ കാക്കാം