എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/മാരക വൈറസും ജനജീവിതവും
മാരക വൈറസും ജനജീവിതവും
കൊറോണ വൈറസ് എന്ന മാരക രോഗാണു നമ്മെ പിടികൂടിയിട്ട് മാസങ്ങൾ കഴിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ചൈനയിലെ ഒരു പാട് ജനങ്ങളുടെ ജീവനെടുത്തു കൊണ്ട് ഈ മാരക വൈറസ് ഈ ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ശരിയായ ഒരു മരുന്നു പോലും കണ്ടു പിടിക്കാതെ ശാസ്ത്രലോകം പകച്ചു നിൽക്കുകയാണ്. നമ്മുടെ ശ്വാസകോശത്തിൽ പ്രവേശിക്കുന്ന രോഗാണു പെട്ടെന്ന് തന്നെ അപകടകാരിയായി നമ്മുടെ ജീവനെടുക്കുന്നു.ഈയൊരവസ്ഥയിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് നമ്മൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 പകരുന്നത് തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, പുറത്തിറങ്ങാതിരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക, കൈയും മുഖവും ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവ നമ്മൾ പാലിക്കേണ്ടതാണ്. രോഗമുക്തിയിൽ നമ്മൾ ഒന്നാമതാവണം എന്നതായിരിക്കണം നമ്മളുടെ ലക്ഷ്യം.രോഗലക്ഷണമുള്ളവരെ കണ്ടെത്തി അവരെ മാറ്റി നിർത്തി അവർക്ക് ആവശ്യമായ എല്ലാം ചെയ്ത് കൊടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട് .. സ്വന്തം ജീവൻ പണയം വെച്ച് കോവിഡ് പ്രതിരോധത്തിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ ,ക്രമസമാധാനപാലകർ എല്ലാവരെയും നമ്മൾ വണങ്ങണം. ഈ ലോക്ക് ഡൗൺ കാലം പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് ആയി മാറി . നമ്മളാരും തിരിഞ്ഞു നോക്കാത്ത നമ്മുടെ പ്രാദേശിക വിഭവങ്ങളായ ചക്ക ,പപ്പായ തുടങ്ങീ പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ തീൻമേശകളിൽ നിറഞ്ഞു .അതു പോലെ വീട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹ ബന്ധങ്ങൾ വർധിച്ചു .അപകടങ്ങളും കുറ്റകൃത്യവും കുറഞ്ഞു.ഫാസ്റ്റ് ഫുഡ് ഇല്ലാതായി .വായു മലിനീകരണം കുറഞ്ഞു .കേരളീയർ ആരോഗ്യവാൻമാരായി.പുഴകളെല്ലാം പളുങ്കു പോലെ ഒഴുകിത്തുടങ്ങി . ഉർവശീശാപം ഉപകാരമെന്ന പോലെ .. ബ്രേക്ക് ദ ചെയിൻ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം