എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പ്രതിരോധം എന്ന വാക്കിന്റെ അർത്ഥം തടയുക എന്നതാണ്. ഈ വാക്ക് രോഗം എന്നതിന്റെ കൂടെ മാത്രം ഉപയോഗിക്കുന്നതല്ല. പിന്നെയോ മറ്റു പല വാക്കുകൾക്കും മുന്നോടിയായും പിന്നോടിയായും നാം ഈ വാക്ക് ഉപയോഗിക്കാറുണ്ട്. രോഗപ്രതിരോധം അല്ലെങ്കിൽ പ്രതിരോധശേഷി എന്നത് ഒരു മനുഷ്യന്റെ ശരീരത്തിലെ ഒരു കഴിവാണ് ആരോഗ്യമുള്ള ഒരാൾക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ് അതുപോലെ തന്നെ പെട്ടെന്ന് മറ്റൊരാളിൽ നിന്ന് അസുഖങ്ങൾ പകരുന്ന ഒരാൾക്ക് പ്രതിരോധ ശേഷി ഉണ്ടാകുവാൻ വേണ്ടി ഡോക്ട്ർമാർ ധാരാളം നിർദ്ദേശങ്ങൾ നൽകാറുണ്ട് അത് പാലിച്ചാൽ ഒരു പരിധി വരെ നമ്മുക്ക് രോഗങ്ങളെ തടയാനാകും രോഗ പ്രതിരോധനത്തിനു വിവിധ ഘടകങ്ങളുണ്ട് 1 ഭക്ഷണത്തിൽ 2 ശുചിത്വം 3 പകർച്ച വ്യാധികൾ ഉള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക 4 ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളു. അതിനാൽ രോഗങ്ങൾ വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതാണ്. ആകയാൽ നമ്മുക്ക് മുൻകരുതലുകളോടെ രോഗങ്ങളെ പ്രതിരോധിക്കാം ഒരു നല്ല നാളേയ്ക്കായി സ്വപ്നം കാണാം

അനുമോൾ ഷാജി
9 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം