എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്/അക്ഷരവൃക്ഷം/വനനശീകരണം
വനനശീകരണം
ആദിമമനുഷ്യന്റെ ജന്മഭൂമിയാണ് കാട്. ക്രമേണ മനുഷ്യൻ അവിടെ നിന്നും പുരോഗതിയിലേക്ക് പ്രയാണമാരംഭിച്ചു. പക്ഷേ കാട്ടിൽ നിന്നും പുറത്തേക്കു വന്ന മനുഷ്യൻ കാടുവെട്ടി നശിപ്പിക്കാനാരംഭിച്ചു. 1947 - ൽ കേരളത്തിന്റെ ആകെ വിസ്തീർണത്തിന്റെ 33% വനമായിരുന്നു. മലിനീകരണം തടയാനും കാലാവസ്ഥയുടെ താളം നിലനിർത്തുന്നതിനും ഒരു രാജ്യത്തിന്റെ ആകെ വിസ്തീർണത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും വനമായിരിക്കണം എന്നാണ് ശാസ്ത്രം പറയുന്നത്. മനുഷ്യന്റെ ലാഭേച്ഛയും സ്വാർത്ഥതയുമാണ് വനനശീകരണത്തിന്റെ മുഖ്യ കാരണം സ്വന്തം ജീവിതം സുന്ദരമാക്കാൻ വേണ്ടി ഒരു കാലഘട്ടത്തിൽ മനുഷ്യർ കാട്ടുവെട്ടിപ്പിടിച്ചു തുടങ്ങി. ജനസംഖ്യ വർദ്ധിച്ചു വന്നതോടെ കൃഷി ചെയ്യാൻ മണ്ണിനു വേണ്ടി കൂടുതൽ വനം കയ്യേറാൻ തുടങ്ങി. ആനക്കൊമ്പിനും വിലപിടിപ്പുള്ള മറ്റ് വനവിഭവങ്ങൾക്കു വേണ്ടിയും മനുഷ്യർ വനം നശിപ്പിച്ചു. ഒടുവിൽ വന സംരക്ഷണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും വനവും വനസമ്പത്തിന്റെ മുക്കാലും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം മലിനമാക്കപ്പെട്ട അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നത് കാടുകളാണ്. അപൂർവങ്ങളായ പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും ഔഷങ്ങളും കാട്ടിലുണ്ട്. മഴവെള്ളം സംഭരിച്ചു നിർത്തി പുഴകളും തോടുകളും തടാകങ്ങളും വറ്റാതെനോക്കുന്ന കാടുകൾ, ജീവവായുവും വെള്ളവും മനുഷ്യനു നല്കുന്നു. കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നതും മണ്ണൊലിപ്പ് തടയുന്നതുവനങ്ങളാണ്.വനനശീകരണത്തിന്റെ ദൂഷ്യഫലങ്ങൾ നിരവധിയാണ്. മനുഷ്യന്റെ നിലനില്പിന് തന്നെ കാരണമായ വനത്തെ കാത്തുസംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ് ,അതിനായി നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം