കൊറോണ എന്ന മഹാമാരി
സുന്ദരമായ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരുന്ന ലോകത്തേക്ക് കൊറോണയെന്ന മഹാമാരി ദുരിതം വിതച്ച് എത്തിയിരിക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരിലും പടരുന്നു.
ഒരു പക്ഷേ ഈ മഹാമാരിയെ പണം കൊണ്ട് മാറ്റിയെടുക്കാൻ കഴിയുമായിരുന്നെങ്കിൽ പാവപ്പെട്ടവന്റെ മാത്രം ദുരിതമായേനെ ഈ കൊറോണ . നമുക്കു വേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മറ്റെല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
എല്ലാവരും അകലം പാലിക്കുകയും കൂട്ടം കൂടാതെയും ആരോഗ്യ പ്രവർത്തകർ പറയുന്ന മുൻകരുതലുകൾ എടുത്തും നമുക്ക് ഈ മഹാമാരിയെ തുരത്താം
Stay home - Stay safe
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|