എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
02-11-20259074398359
2025-28 LITTLE KITES BATCH
സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അനിമേഷൻ ,പ്രോഗ്രാമിങ് ക്ലാസുകൾ നടത്തുന്ന ലൈറ്റ്‌ലെ കൈറ്റ്സ് മെംബേർസ്

അംഗങ്ങൾ

LK 25-28 UNIFORM


.

അനിമേഷൻ, സ്‌ക്രാച്ച് സോഫ്റ്റ്വെയർ പരിശീലനം – ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ

ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അനിമേഷൻ, സ്‌ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളിൽ പരിശീലനം നടന്നു. നളന്ദ TT L.P., പച്ച L.P.S., കരിമങ്കോട് U.P.S., പേരക്കുഴി തുടങ്ങിയ സ്കൂളുകളിലെ കുട്ടികൾക്ക് ഈ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് നൽകുന്നതിനായി പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സാങ്കേതികശേഷിയും സൃഷ്ടിശേഷിയും വളർത്താൻ ഈ പരിപാടി സഹായകമായി.

ലിറ്റിൽ കൈറ്റ്സ് 2025 -2028 ബാച്ചിന്റെ തെരഞ്ഞെടുപ്പ് അഭിരുചി പരീക്ഷയിലൂടെ നടത്തുകയുണ്ടായി .40 കുട്ടികളെ യാണ് തെരഞ്ഞെടുത്തത് .മാസ്റ്റർ ട്രെയിനർ ആയ ബോബി ടീച്ചറിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ  15 നു നടന്ന പ്രിലിമിനറി ക്യാമ്പിൽ 37 കുട്ടികൾ പങ്കെടുക്കുകയുണ്ടായി .സ്കൂൾ ഹെഡ്മാസ്റ്റർ രാജു സാർ ക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു.2023 -26 ബാച്ച് കുട്ടികൾ ക്യാമ്പിന്റെ തുടക്കം മുതൽ അവസാനം വരെ ടീച്ചറിനെ സഹായിക്കാനായി കൂടെ ഉണ്ടായിരുന്നു.

.


LK 25-28 UNIFORM

2025 -2028 ബാച്ച് അംഗങ്ങൾക്ക് ലഭിച്ച യൂണിഫോം ഹെഡ്മാസ്റ്റർ രാജു സർ ലിറ്റിൽ കൈറ്റ്സ്  കൈറ്റ്സ് മെമ്പർ ആയ കാർത്തികേയനും,പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ എൽ കെ ലീഡർ ആയ അനുഗ്രഹക്കും നൽകു കയുണ്ടായി