എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ രാജ്യസ്മരണയുയർത്തി സ്വാതന്ത്ര്യദിനാഘോഷം

കല്ലറ:ഗവ.വി.എച്.എസ്.എസ് കല്ലറ സ്കൂളിൽ കുട്ടികളിൽ രാജ്യസ്മരണയുയർത്തി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.രാവിലെ 8.30 -ഓടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ക്ലബ്ബുകളുടെ നിറഞ്ഞ സഹകരണവും ദൃശ്യമായിരുന്നു.ഹെഡ്മാസ്റർ റ്റി.വിജയകുമാർ പതാക ഉയർത്തിയതോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്രാൾ ഡി.കെ മിനി ,സ്കൂൾ പി.ടി.എ പ്രസിഡന്റ് ബാബുരാജ്, വാർഡ് മെമ്പർ ദീപാ ഭാസ്കർ , സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. നല്ല തലമുറ പടുത്തുയർത്തുന്നതിന്റെ മുതൽക്കൂട്ട് കുട്ടികളാണെന്ന് ഹെഡ്മാസ്റർ സംസാരിച്ചു.