എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും
അമ്മയും കുഞ്ഞും
ഒരു വലിയ വലിയ താമരക്കുളത്തിൻ്റെ അടുത്തായിരുന്നു അമ്മക്കിളിയും കുഞ്ഞിക്കിളിയും താമസിച്ചിരുന്നത്. എല്ലാദിവസവും അമ്മക്കിളി തീറ്റതേടി കുഞ്ഞിക്കിളിക്ക് കാണ്ടുക്കാടുക്കുമായിരുന്നു. ഒരു ദിവസം കുഞ്ഞിക്കിളി അമ്മയാടു ചാദിച്ചു, അമ്മേ...അമ്മേ..ഞാൻ പറക്കാൻ പോയ്ക്കാട്ടേ? എന്ന്. അപ്പാൾ അമ്മ പറഞ്ഞു, വേണ്ട വേണ്ട..ഇപ്പാ പോയാ അപകടമാ... എന്ന്. പിറ്റേ ദിവസം അമ്മക്കിളി തീറ്റതേടാൻ പോയി. തക്ക സമയം നോക്കി കുഞ്ഞിക്കിളി പറക്കാൻ തുടങ്ങി. എന്നാൽ അവൾക്ക് ഒരു കാര്യം അറിയില്ലായിരുന്നു. സന്ധ്യയായാൽ താമരപ്പൂവ് കൂമ്പുമെന്ന്. സൂര്യൻ അസ്തമിച്ചപ്പാൾ താമരപ്പൂവ് മെല്ലെ മെല്ലെ കൂമ്പാൻ തുടങ്ങി. കുഞ്ഞിക്കിളിയാണെങ്കിൽ അതി കത്ത് പെട്ടും പോയി. അമ്മക്കിളി തീറ്റയുമായി കൂട്ടിലേക്കു തിരിച്ചെത്തി. കുഞ്ഞിക്കിളിയെ എവിടെയും കാണാനില്ലായിരുന്നു. അവൾ അവിടെയാക്കെ അന്വേഷിച്ചു. എവിടെയും കണ്ടില്ല. അവൾ വിഷമത്താടെ താമരക്കുളത്തിനരികിൽ ചെന്നിരുന്നു. പിറ്റേ ദിവസമായപ്പാൾ താമരപ്പൂവ് മെല്ലെ മെല്ലെ വിടരാൻ തുടങ്ങി. അപ്പാൾ അതാ കുഞ്ഞിക്കിളി താമരയിൽ ഇരിക്കുന്നു. അമ്മക്കിളി അവളെ കണ്ടയുടടെ അവളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അപ്പാൾ കുഞ്ഞിക്കിളി പറഞ്ഞു, അമ്മേ ..... ഞാനിനി അനുസരണക്കേട് കാട്ടില്ല എന്ന്. അങ്ങനെ അമ്മക്കിളി കുഞ്ഞിക്കിളിയേയും കൂട്ടി കൂട്ടിലേക്ക് പറന്നു പോയി.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ