കാറ്റിന്റെ സ്പർശനത്താൽ ഉണർന്നു
വരുന്നൊരു പൊൻകതിരാണ് മഴ
നദിയുടെ ഓളത്തിൽ ഒളിച്ചിരിക്കുന്ന
ആഴങ്ങളാണ് മഴ
മേഘങ്ങൾ പൊഴിയുന്ന നീർമുത്തിൻ
സ്പർശങ്ങൾ ഒരുനാബ് പുല്കീടുന്നു
മഴ നമ്മിൽ പുതുജീവൻ ഉണർത്തുന്ന
നേരത്തൊരു മഞ്ഞ് വീണിടുന്നു
വർഷമാം സന്ധ്യയിൽ ഒഴുകുന്ന
കാറ്റിന്റെ അലകളിൽ വന്നീടുന്നു
കാറ്റിന്റെ സ്പർശനത്താൽ ഉണർന്നു
വരുന്നൊരു പൊൻകതിരാണ് മഴ..