വശ്യസുന്ദരമാം കൊച്ചു കേരളം
കായലും നീല മലയും നീളെ
കോരിത്തരിക്കും വയലേലകളും
കേരങ്ങൾ തിങ്ങിനിറഞ്ഞ നാടാണിവിടം
ക്ഷണം തന്നെ കരയും
കടലും മാലിന്യക്കൂമ്പാരമായി
പതുങ്ങി നിന്ന കഴുകൻ തീരാത്ത
ദുഖത്തിലാക്കി നമ്മളെ
ഒരുനാൾ പ്രകൃതി മഹാമാരിയായി
കണക്കുചോദിച്ചു നമ്മോട്,വലിയ
പ്രളയത്താൽ തകർന്നടിഞ്ഞു നാട്
വെള്ളത്തിലായിട്ടും ഒരിറ്റു നീരിനായി
കേഴുന്ന കാഴ്ചകൾ കണ്ടതല്ലേ
ഒന്നിച്ചു നിന്ന് പൊരുതി നാം
നേടിയില്ലേ വീണ്ടുമൊരു പുതുപുലരി
നാം എറിഞ്ഞുകളഞ്ഞ പാഴ്‌വസ്തുക്കൾ
ഒക്കെയും നമ്മിലേക്ക് എത്തിച്ചു പ്രകൃതി
അശുദ്ധവായുവിൽ ശ്വാസംമുട്ടി
നിത്യരോഗികളായി നാമോരോരുത്തരും
മലകളും പുഴകളും കാടുകളും
പിച്ചിച്ചീന്തി മണിമാളികകൾ സ്വന്തമാക്കി
എല്ലാം വെട്ടിപ്പിടിച്ച അജയ്യൻ
എന്ന് അഹങ്കാരമോടെ നിൽക്കെ
ഒരു നിമിഷംകൊണ്ട് ഒന്നുമില്ലാതായല്ലോ
മനുഷ്യാ നിൻ സമ്പത്തുകളൊക്കെയും
മണ്ണിനെ പ്രാണേശ്വരിയായി
പ്രകൃതിയെ അമ്മയെപ്പോലെയും കാണുക
പുലരട്ടെ നാനാത്വത്തിലേകത്വം
പ്രളയം മതിൽക്കെട്ടുകൾ തച്ചുടച്ച പോലെ
കണ്ണുനീർകൊണ്ട് കടങ്ങൾ വീട്ടുക നാം