എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പത്രം


ഞാറിൽതീർത്ത ഹരിതഭാരതം



"അയിരുമട" കളുടെ ചരിത്രം തേടി വിദ്യാർത്ഥികൾ..

ശ്രീകൃഷ്ണപുരത്തും പരിസരങ്ങളിലും അപൂർവ്വമായി കാണപ്പെടുന്ന ഗുഹകൾക്കു സമാനമായ ഇടങ്ങളാണ് അയിരുമടകൾ എന്നറിയപ്പെടുന്നത്. തീർത്തും മനുഷ്യ നിർമ്മിതമായ ഇവയുടെ പിന്നാമ്പുറം തേടുകയാണ് ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ..

ഇതിനകം ആറിടത്ത് അയിരുമടകൾ സ്കൂളിലെ ചരിത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി..

ഉയർന്ന ചെരിവുള്ളതും ഉറപ്പുള്ള ചെങ്കല്ലുള്ളതുമായ സ്ഥലത്താണ് ഇവ കാണപ്പെടുന്നത്. ഒരാൾക്ക് ഇറങ്ങാൻ കഴിയുന്ന കുഴിയുടെ രൂപത്തിലാണ് പുറമേ നിന്ന് നോക്കിയാൽ കാണുക. തുടർന്ന് പ്രതലത്തിനു സമാന്തരമായി നടന്നു പോകാൻ കഴിയുന്ന വിസ്തൃതിയിലാണ് ഇവയുടെ നിർമ്മിതി .ചിലയിടങ്ങളിൽ സാമാന്യം നല്ല വീതിയും നീളമുള്ളതായി പഴയ തലമുറയിലെ ഇന്നുള്ളവർ പറയുന്നു.

ഇവരുടെ ചെറുപ്പത്തിൽ "അയിരുമടക"ളിൽ ഇറങ്ങി നടന്നു നോക്കിയ അനുഭവങ്ങളിൽ നിന്നാണ് ഇതു പറയുന്നത്.

നേർക്കാഴ്ച



"മഴയുത്സവം @ 2019 "

"ഓരോ മഴത്തുള്ളിയേയും

നാളേക്കായ് കരുതിവക്കാം..."..

ഞാററുവേലകൾ ആടിയുലയാതിരുന്നാൽ

മണ്ണിൽ ജീവനും ജീവിതവും

തളിരിടില്ല..

നമ്മെ ആകുലപ്പെടുത്തുന്ന ഒരു

മഴക്കാലത്തിലൂടെയാണ് നാം നടന്നു നീങ്ങുന്നത്..

"മതിമറന്നാടേണ്ട മകീര്യം മടങ്ങിയത് നമ്മെ മറന്നുകൊണ്ടാണ്.. "

"തിരി മുറിയാത്ത തിരുവാതിര

തീരത്തുപോലും അണയാതെ

തീക്കട്ടയായി മാറുന്നുവോ...?"

"പുറംതോണി മറിയേണ്ട പുണർതത്തിൽ വിശ്വാസമർപ്പിക്കാം എന്നല്ലാതെ

എന്തു ചെയ്യാനാകും..?"

കാലവർഷം പ്രതീക്ഷകൾക്കനുസരിച്ച്

ഉയരാത്ത സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ

ലഭിക്കുന്ന ഓരോ മഴത്തുള്ളിയെയും കിണറിലേക്കും മണ്ണിലേക്കും ആഴ്ത്തിയിറക്കി വേനലറുതിയിലേക്ക് കരുതിവക്കൂകയല്ലാതെ മററു മാർഗ്ഗങ്ങൾ നമ്മുടെ മുൻപിലില്ല..

ഈ ലക്ഷ്യം മുന്നിൽ കണ്ട് ശ്രീരാമജയം എൽ.പി സ്കൂൾ

കുട്ടികളുടെ നേതൃത്വത്തിൽ

2017 ൽ ആരംഭിച്ച ജലസംരക്ഷണയജ്ഞമാണ്

"മഴയുത്സവം."

പുരപ്പുറത്തു വീഴുന്ന മഴവെള്ളത്തെ പാത്തികളിലൂടെ

സംഭരിച്ച് നാല് , ആറ് എണ്ണം വീതമുള്ള ട്യൂബുകളടങ്ങിയ

ശുദ്ധീകരണ സംവിധാനത്തിലൂടെ കടത്തിവിട്ട് നേരിട്ട് കിണറുകളിലേക്ക് ഇറക്കിവിടുന്ന

"കിണർ റീ ചാർജ് "മാതൃക

മഴയുത്സവത്തിന്റെ ഭാഗമായി

വിദ്യാലയത്തിന്റെ നേതൃത്വത്തിൽ

പ്രചരിപ്പിക്കുകയാണ്.

രാജ്യത്തെ തന്നെ പ്രശസ്ത ജലസംരക്ഷണ _ പരിസ്ഥിതി _ഗവേഷക സ്ഥാപനമായ

ഐ.ആർ.ടി.സി. യിൽ പരിസ്ഥിതി ഗവേഷകൻ കൂടിയായ

ഡോ. വാസുദേവൻപിള്ളയുടെ

നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്ത മാതൃകയാണിത്. ഓരോ ഫിൽറററിംഗ് ട്യൂബുകളിലും

അടിഭാഗത്തും മുകളിലും ചരലാണ്. മദ്ധ്യഭാഗം ലബോറട്ടറികളിൽ ഉപയോഗിക്കുന്ന ആക്ററിവേററഡ് ചാർക്കോളുമാണ്

നിറച്ചിരിക്കന്നത്. ഈ ഫിൽറററുകളിലൂടെ കടത്തിവിട്ട് ശാസ്ത്രീയമായി ശുദ്ധീകരിച്ച

മഴവെള്ളമാണ് കിണറുകളിലേക്ക് ഇറക്കിവിടുന്നത്. "1000 sa.mtr "

വിസ്തൃതിയുള്ള മേൽക്കൂരയിൽ നിന്നും സാമാന്യം നല്ല മഴയുള്ളപ്പോൾ മണിക്കൂറിൽ

"5000 ലിററർ "മഴവെള്ളം

കിണറിലേക്ക് റീ ചാർജ് ചെയ്യാൻ

കഴിയും. അഴുക്കുകൾ പുറത്തേക്ക് കളയാൻ ഫ്ളഷിംഗ്

സംവിധാനവുമുണ്ട്.

ഇതിനകം അൻപതു വീടുകളിൽ ഈ സംവിധാനം വിദ്യാലയത്തിന്റെ ഇടപെടലിന്റെ ഭാഗമായി സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. ജൂണിൽ

അറ് വീടുകളിൽ സ്ഥാപിച്ചുകഴിഞ്ഞു.. ഏതാണ്ട് നൂററി ഇരുപത്തി അഞ്ച് ലക്ഷം ലിറററിലധികം മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്ക് നിക്ഷേപിക്കാൻ ഈ യജ്ഞത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ഈ വർഷവും വരും വർഷങ്ങളിലും ഈ പ്രവർത്തനം തുടരുകയാണ്.

കാരണം ജലസംരക്ഷണം ഒരു തുടർപ്രവർത്തനമാണ്.

ഐ.ആർ.ടി.സി.യിൽ നിന്നും

മഴയുത്സവത്തിന്നായി പരിശീലനം നേടിയ കെ സുദർശനാണ്

ഇതിന്റെ സർവ്വീസ് എഞ്ചിനീയർ..

അഞ്ച് സഹായികളുമുണ്ട്.

ജലമില്ലെങ്കിൽ ജീവനും ജീവിതവുമില്ലെന്ന സത്യം ഓർമ്മിപ്പിക്കുന്നതോടൊപ്പം

ഞാററുവേലകൾ കണ്ണടക്കുന്ന ഈ കാലത്ത് ലഭിക്കുന്ന ഓരോ മഴത്തുള്ളികളെയും വേട്ടയാടിപ്പിടിച്ച് വേനലിലേക്കായി കരുതിവക്കാൻ തികഞ്ഞ സാമൂഹ്യ ബോധത്തോടെ പ്രവർത്തിക്കുന്ന ശ്രീരാമജയത്തിലെ പരിസ്ഥിതി ക്ളബ്ബിലെ ചങ്ങാതിമരും പി.ടി.എ.യും വിദ്യാലയത്തെ സ്നേഹിക്കുന്നവരും

ഓരോരുത്തരെയും ക്ഷണിക്കുന്നു..

കിണറുകളും കുളങ്ങളും സംരക്ഷിച്ചും റീ ചാർജ് ചെയ്തും

പാടശേഖരങ്ങളെ പച്ചപ്പണിയിച്ചും

പ്ളാസ്ററിക് ഉപയോഗം ക്രമപ്പെടുത്തിയും .....അങ്ങിനെ സാധ്യമായ എല്ലാ വഴികളിലൂടെയും

മഴവെള്ളക്കൊയ്ത്തിന്റെ പാട്ടുകാരാകാൻ....

ജല സാക്ഷരരാകാൻ ... പ്രകൃതിയുടെ കാവലാകാൻ..

ജീവന്റെയും ജീവിതത്തിന്റെയും

അടിത്തറയൊരുക്കാൻ.....

നമുക്കൊരുമിച്ച് " മഴയുത്സവം"

ഒരു ആഘോഷമാക്കാം..



നാടൻ പൂക്കളുടെ പ്രദർശനം


ഒരുമയുടെ ഉത്സവമായ ഓണം നൽകുന്ന നാട്ടുനൻമയുടെ സന്ദേശം പരത്തി ശ്രീരാമജയം എ.എൽ.പി സ്കൂളിൽ

നാട്ടുപൂക്കളുടെ വർണ്ണങ്ങൾ സമന്വയിച്ച ഈ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി.

അത്തം നാൾ തൊട്ട് പൂക്കളമാരംഭിക്കുന്ന ഓണനാളുകളുടെ തുടക്കത്തിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് നാടൻ പൂക്കളുടെ ശേഖരമൊരുക്കിയത്. കാട്ടു തെച്ചി മുതൽ ചെണ്ടുമല്ലി, വാടാമല്ലി, കാശിതുമ്പ ,പവിഴമല്ലി ,മന്ദാരം ,ഓണപൂവ്,ചെമ്പരത്തി, തിരു താളി, ഗന്ധരാജൻ, കൃഷ്ണകിരീടം വരെയുള്ള 75 ഇനം പൂക്കളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കുട്ടികൾ വീട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പൂക്കൾ കൊണ്ടു തീർത്ത ഈ പ്രദർശനം നാട്ടു പെരുമയുടെ വിളംബരമായി മാറി.


നേർക്കാഴ്ച



" ഗ്രാമശ്രീ"

ജൈവ അരി..

"ആരോഗ്യ സംരക്ഷണത്തിന്

വിഷരഹിത ഭക്ഷണ"മെന്ന ലക്ഷ്യത്തിനായ്

ശ്രീരാമജയത്തിലെ

കുരുന്നുകളുടെ ചെറിയ ഇടപെടലുകളുടെ

തിളക്കമേറിയ വിജയം..

ഇന്നത്തെ മുന്നാഴിക്കുന്നിലെ പ്രഭാതത്തിനൊരു

വല്ലാത്ത പ്രത്യേകത യുണ്ടായിരുന്നു...

വിദ്യാലയത്തിനടുത്താണ് അമ്പാഴപ്പുള്ളി പാടം.. അവിടത്തെ രണ്ടേക്കറിൽ അവർ വിത്തെറിഞ്ഞു.. ഞാറ്റടി തീർത്തു....

ഉത്സവമേള

ത്തോടെയുള്ള

നടീലും , കൊയ്ത്തും...

ഒപ്പം മുൻഗാമികളും

നാട്ടുകാരും....


PM FOUNDATION അവാർഡ് കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പത്ത് വിദ്യാലയങ്ങളിൽ നമ്മുടെ വിദ്യാലയവും.....






പുതുവെട്ടം കുട്ടികളുടെ മാസിക



കുഞ്ഞുങ്ങളുടെ ഉത്സവം ഇത്തവണ മഴയുത്സവം



കുളക്കാടൻ മലയുടെ വശ്യസൗന്ദര്യം ആസ്വദിച്ച് കുരുന്നുകൾ...

നാലാം ക്ലാസ്സിലെ വിദ്യാർഥികൾക്കായ് ഒരുക്കിയ പഠനയാത്രയിൽ നിന്ന്.

നേർക്കാഴ്ച




ഗ്രാമത്തണലിലെ പരിസ്ഥിതി സൗഹൃദ ജീവിതം. പരിസ്ഥിതി സൗഹൃദ വ്യവസായം.

ശ്രീ. വലമ്പിലിമംഗലം പുലിക്കോട്ടിൽ രവി എന്ന കർഷകന്റെ പണിശാലയിലേക്ക്..... അനുഭവങ്ങളും അറിവുകളും തേടി നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ളബ്ബ് അംഗങ്ങളുടെ പഠനയാത്ര..



"അമ്പാഴപ്പുള്ളി പാടത്ത് കുട്ടിക്കർഷകരുടെ കൊയ്ത്തുത്സവം.."

ആരോഗ്യ ജീവിതത്തിന് വിഷരഹിത ഭക്ഷണം എന്ന സന്ദേശവുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കൊയ്ത്തുത്സവം ശ്രദ്ധേയമായി.

വട്ടികളും മുറവും കൊണ്ട് അവിചാരിതമായി കൊയ്ത്തുപാടത്ത് വിൽപ്പനക്കെത്തിയ അതിഥി പരമ്പരാഗത കൃഷി ജീവിതത്തിന്റെ

സ്മരണകൾ കുട്ടികൾക്ക് പകർന്നു നൽകിയപ്പോൾ പാടവരമ്പിൽ നിറഞ്ഞത് നാട്ടു നന്മയുടെ പൊൻ വെളിച്ചം......

ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി സ്ക്കൂളിലെ കുട്ടിക്കർഷകർ സ്വന്തമായി കൃഷിയിറക്കിയിരുന്ന

സ്ക്കൂൾ പരിസരത്തെ അമ്പാഴപ്പുള്ളി പാടശേഖരത്തിൽ ഉത്സാന്തരീക്ഷത്തിൽ നടത്തിയ കൊയ്ത്തുത്സവം ക്ലാസ് മുറികൾക്ക് പുറത്തുള്ള പാഠശാലകളിലെ അറിവുകളും അനുഭവങ്ങളും തിരിച്ചറിയാൻ കുട്ടികൾക്ക് വഴിയൊരുക്കി.




kerala



നവകേരള സൃഷ്ടിയുടെ പ്രതീകമായി ഞാറുകൊണ്ട് ഹരിത കേരളം തീർത്ത് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ..

വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി രാസവള രഹിതമായി കൃഷിചെയ്യുന്ന അമ്പാഴപ്പുള്ളി പാടത്താണ് വിദ്യാർത്ഥികൾ ഞാററടിയിൽ നിന്ന് പറിച്ചെടുത്ത ഞാറുകൊണ്ട്, പ്രളയാനന്തരം തകർന്ന നാടിനെ ഒന്നായി നിന്ന് തിരിച്ചുപിടിച്ച് അതിജീവനത്തിലൂടെയുള്ള നവകേരള നിർമ്മാണത്തിന്റെ പ്രതീകാത്മക സൃഷ്ടി നിർമ്മിച്ചത്.

അദ്ധ്വാന ശീലത്തോടൊപ്പം മണ്ണിനെ സ്നേഹിച്ചു കൊണ്ട് , പരിസ്ഥിതി സൗഹൃദത്തിന്റെയും, വിഷരഹിത ഭക്ഷണത്തിന്റെയും പുതിയ കേരളത്തിന്നായുള്ള പ്രതീക്ഷകളെ അവതരിപ്പിച്ചുകൊണ്ടുള്ള ശ്രീരാമജയത്തിലെ കുരുന്നുകളുടെ സർഗ്ഗ സൃഷ്ടി മാതൃകാപരമായി..




ഗണിത വിജയം


കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും ഗണിത പഠനം ലളിതമാക്കുന്നതിനുമായി ലളിതം ഗണിതം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ ജയശങ്കരൻ മാഷ് നയിച്ച ലളിതം ഗണിതം ക്ലാസിൽ കുട്ടികൾ കളിച്ചും പഠിച്ചും ഗണിത മാധുര്യം നുണഞ്ഞു. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യവും നമ്മുടെ ദൈനം ദിനത്തിൽ ഗണിതത്തിന്റെ കടന്നു വരവും ഓരോ കുട്ടിയുടേയും അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു....






വായനാ വസന്തം


നിത്യ ജീവിതത്തിൽ വായനയുടെ പ്രാധാന്യം വഹിക്കുന്ന പങ്ക് എപ്രകാരമാണെന്നും നല്ല വായനയിലേക്കുള്ള ചവിട്ടു പടികൾ എന്തൊക്കെയെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ വായനാ വസന്തം നടത്തിയത്. കുട്ടി കഥകളും കവിതകളും രചനകളും കൊണ്ട് കുട്ടികളിൽ ഒരു വസന്താനുഭവം തന്നെ സൃഷ്ടിക്കാൻ സാധിച്ചു. വാർഡ് മെമ്പർ ശ്രീ. ദ്വാരകാനാഥ് നയിച്ച ക്ലാസിൽ കുട്ടികളും അധ്യാപകരും പങ്കാളികളായി






'ജീവാമൃതം' നിർമാണ ഏകദിനപരിശീലനം നൽകി





പാടങ്ങളെ പാഠങ്ങളാക്കി മാറ്റി സ്വന്തം ബ്രാൻഡിൽ ജൈവ അരിയുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ

ജൈവ ജീവിതത്തിന്റെ സന്ദേശവും തൊഴിലിന്റെ മഹത്വവും പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ വിളയിച്ച പൊൻ മണി നെല്ല് കുത്തി അരിയാക്കിയ ഹരിതം ജൈവ അരി യുടെ വിപണനോദ്ഘാടനം ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാജിക നിർവ്വഹിച്ചു.

35 ശതമാനം തവിട് നിലനിർത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്.

പൂർണ്ണമായും ജൈവരീതി പ്രയോഗിച്ചു കൊണ്ട് ഒരേക്കർ പാടത്ത് *പൊൻ മണി" വിത്താണ് വിദ്യാലയം കൃഷിയിറക്കിയത്. കോ വിഡ് തരംഗം ഉണ്ടാകുന്നതിന് മുൻപ് മൂന്നു വർഷം തുടർച്ചയായി ഈ വിദ്യാലയം ഇത്തരത്തിൽ സ്വന്തമായി കൃഷിയിറക്കി അരിയാക്കി മാറ്റി ആവശ്യക്കാർക്ക് നൽകിയിരുന്നു.




ഹരിതം ജീവനവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീരാമജയം എ.എൽ.പി.സ്ക്കൂളിലെ വിദ്യാർത്ഥികൾ നട്ട പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളരിക്ക, വെണ്ട, ചീര തുടങ്ങിയവയാണ് പച്ചക്കറി കൃഷി ചെയ്തത്. വിദ്യാലയത്തിൽ വേനൽക്കാല പച്ചക്കറിയായി 50 ഗ്രാബാഗിൽ വിവിധ ഇനം പച്ചക്കറികളും നട്ടു വളർത്തുന്നുണ്ട്..

വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകുന്നുണ്ട്



ചെറുവയൽ രാമൻ







നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...

കേരളത്തിലെ വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകനും പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ സ്വയം മാതൃക തീർത്ത വയനാട്ടിലെ ചെറുവയൽ രാമന്റെ കൃഷിയിടം തേടി ശ്രീരാമജയം എ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ ...

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും തേടിയുള്ള " ഹരിതം :" പദ്ധതിയിലെ യാത്രകൾക്കിടയിലാണ്

ഈ പ്രകൃതിയുടെ കൂട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത്.

വയനാടൻ നെൽകൃഷി രീതികൾ, ഔഷധ ഗുണമുള്ള നെൽ വിത്തുകൾ, മണ്ണിന്റെ ഫലപുഷ്ടി .

മഴ വെള്ള സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

90 മുതൽ 180 വരെ മൂപ്പുള്ള

വെളിയൻ, ചേററു വെളിയൻ, ചെന്താടി, ചെമ്പകം, മരതൊണ്ടി,

ചോമാല, അടുക്കൻ, ഗന്ധകശാല,

ഓണ ചണ്ണ, പാൽ തൊണ്ടി, രക്തശാലി കുങ്കുമ ശാലി, വെതാണ്ടം, കല്ലടിയാരൻ , കുന്നും കൊളമ്പൻ , തൊണ്ണൂറാം തൊണ്ടി, കുഞ്ഞുഞ്ഞി, കറത്തൻ ,

ഉരുണി കയ്മ, വെളുമ്പായ, കനലി......എന്നിങ്ങനെയുള്ള അറുപതോളം വിത്തിനങ്ങൾ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ നഞ്ചകൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ .....