വേണം ശുചിത്വത്തിൻ വേരുകൾ നമ്മളിൽ
നാളെ പടർന്നു പന്തലിച്ചീടുവാൻ
ശുചിത്വത്തിൻ ദീപ നാളങ്ങൾ കൊളുത്തേണം
മനസിന് നന്മകളെ വിടർത്തീടുവാൻ
ശുചിത്വമില്ലെങ്കിൽ വാണീടും നമ്മളിൽ
പലവിധ രോഗങ്ങൾ മഹാമാരിയായ്
മനുഷ്യനും ശാസ്ത്രവും തോൽക്കുന്ന ലോകത്തു
മഹാമാരികൾ വാണിടും ആഴിടും.
നിറുത്തണം നമുക്ക് മഹാമാരിയെ വരുതിയിൽ
വിലങ്ങണം ഐശ്വര്യം നാൾക്കുനാൾ ലോകത്തു
ശുചിത്വ ബോധമുള്ളൊരു സമൂഹവും
വരുന്ന തലമുറയും പടുത്തുയർത്തണം