എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/അക്ഷരവൃക്ഷം/മനുഷ്യവർഗത്തിന്റെ അലയൊച്ചൽ
കോവിഡിനെ ഭയക്കുന്ന മനുഷ്യവർഗത്തിന്റെ അലയൊച്ചൽ
" ലോകാ: സമസ്താ: സുഖിനോ ഭവന്തു" പ്രപഞ്ചം, ഭൂമി, ജനങ്ങൾ, സമുദായം എന്നീ പര്യായപദങ്ങളാൽ നമ്മുടെ ലോകം പര്യാപ്തമാണ്. ഒരു മനുഷ്യ ജീവന്റെ നിലനിൽപ്പ് ഈ പദങ്ങളിലാണ് നിലയുറപ്പിചിട്ടുളളത്. പ്രപഞ്ചമില്ലേൽ ജീവൻ ശൂന്യം, ഭൂമിയില്ലേൽ വാസമില്ല, സമുദായമില്ലേൽ അസ്തിത്വമില്ല, ജങ്ങളില്ലേൽ നില നിൽപ്പില്ല. ലോകത്തുള്ള അനേകം ജീവജാലങ്ങളിൽ ഒരു ജീവിവർഗമാണ് നാം മനുഷ്യർ . മാനവനായി അധികാരം ഉറപ്പിച്ച വൻ, വാഴാനായി കാലം വികസിപ്പിച്ചു, സുഖിക്കാനായി കാലത്തെ സ്വന്തം കൈപ്പിടിയിലാക്കി. ഇപ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് എന്തെന്നറിയാതെ, നേടിയതെല്ലാം ഒന്നിനും പ്രയോജനപ്പെടുത്താതെ. കൈപ്പിടിയിലൊതുങ്ങുന്ന പണം സ്വന്തം ജീവന്റത്ര വിലയില്ലെന്ന് മനുഷ്യർ മനസ്സിലാക്കുന്നു. ലോകം ഇപ്പോൾ വിശ്രമാവസ്ഥയിലാണ് . എന്തെന്നില്ലാത്ത നെട്ടോട്ടങ്ങൾക്കൊടുവിലുള്ള മനസ്സുകൊണ്ടുള്ള ഒത്തുചേരൽ. പരിചിതരല്ലെങ്കിലും സർവ്വർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ചില മനുഷ്യമനസ്സുകൾ, ദരിദ്രരെ കണ്ട് ശ്രദ്ധയിൽപ്പെടാതെ ഒഴിഞ്ഞു മാറിയവർ സഹായിക്കാനായി കരങ്ങൾ നീട്ടുന്നു, പൊതിച്ചോറുമായി അരികിലേക്ക് അടുക്കുമ്പോൾ തലോടുന്ന ഒരു കൂട്ടം കരങ്ങൾ, ഒരുനാൾ വരെ ക്രോധത്തോടെയുള്ള കണ്ണുകളാൽ വീക്ഷിച്ചിരുന്ന ഒരുപറ്റം നായകൾ ദയയോടുകൂടി ഭക്ഷണത്തിനായി അരികിലേക്ക് വരുന്നു. അതെ നാമറിഞ്ഞിരിക്കുന്നു നമ്മുടെ ലോകം ഇന്നു പരിഭ്രാന്തിയിലാണ്. ഇന്നല്ലേൽ നാളെ മരിക്കാൻ വിധി എഴുതിയവരെ കൂട്ടത്തോടെ മരിക്കാൻ വിധികൽപ്പിച്ചിരിക്കുന്നു. ചില രാഷ്ട്രങ്ങളിലെ ജനങ്ങൾ സ്വന്തം ജീവൻ രക്ഷിക്കാൻ സാധിക്കാത്ത പണത്തെ തെരു വിലേക്ക് വലിച്ചെറിയുന്ന കാഴ്ച്ച യുഗാന്തരങ്ങൾ തോറും മനുഷ്യമനസ്സുകളിൽ തിങ്ങി നിറഞ്ഞിരിക്കണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ