എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/തകരട്ടെ ചങ്ങലക്കണ്ണികൾ
(എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷംതകരട്ടെ ചങ്ങലക്കണ്ണികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തകരട്ടെ ചങ്ങലക്കണ്ണികൾ
എങ്ങുമേ പൊട്ടിപുറപ്പെടുന്നൊരാ യുദ്ധം . മർത്യനുമേൽ അമർന്നിതാ നിൽപ്പൂ സ്നേഹ കാരുണ്യ സഹായ ഹസ്തങ്ങൾക്കായി കൈനീട്ടി നിൽപ്പൂ വ്യാധിതൻ നടുവിൽ പ്രകാശകിരണങ്ങൾ ഇരുൾ വനങ്ങളിലേക്കെന്നപോൾ വരണ്ടുണങ്ങിയ മർത്യഹൃദയങ്ങളിൽ ധാരയായി പെയ്യേണ്ട നിമിഷങ്ങൾ വന്നിതാ . മാനവഹൃത്തിൻ മൃദുതന്ത്രികളിൽ ആഞ്ഞുകൊത്തിയ വിഷസർപ്പത്തെ നന്മയിൽ കഴുകിടാം അകെലെയായി നിന്നിടാം ബന്ധങ്ങളെല്ലാം ചങ്ങലയിൽ തളച്ച പ്രതിരോധത്തിൻ വന്മതിൽ തീർത്തിടാം ..
|