എയുപിഎസ് ചാത്തമത്ത്/അക്ഷരവൃക്ഷം/ ലോകം :കൊറോണയ്ക്ക് മുൻപും ശേഷവും
ലോകം :കൊറോണയ്ക്ക് മുൻപും ശേഷവും
ലോകത്തെ കാൽക്കീഴിലാക്കിയിരുന്നവരെ കീഴടക്കിക്കൊണ്ടാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ കടന്നുവരവ് .ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ഇറ്റലി, അമേരിക്ക, സ് പെയിൻ തുടങ്ങി എന്തിനേറെ നമ്മുടെ ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലെ മനുഷ്യകുലത്തെയും അവരുടെ ജീവിത ശൈലികളെയും, ആഗോള സമ്പദ് വ്യവസ്ഥയെത്തന്നെയും താറുമാറാക്കിക്കൊണ്ടാണ് കോവിഡ്- 19 ന് വ്യാപനത്തോത് വർദ്ധിക്കുന്നത്. മനുഷ്യനും പക്ഷികളുമുൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . ബ്രൊങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറ സുകളാണ്.ഇവ പ്രധാനമായും ശ്വസനനാളികളെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണം.എന്നാൽ രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. ചൈനയിൽ നിന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്ന് അൽപം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസുകളാണ്. മൂക്കൊ ലിപ്പ്, ചുമ , തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ഇവ ബാധിച്ചാൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ. കൊറോണ വൈറസ് പ്രധാനമായും വ്യാപിക്കുന്നത് ശരീര സ്രവങ്ങളി ലൂടെയാണ്. കൂടാതെ തുമ്മുമ്പോഴും ചുമക്കു മ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരുകയും ചെയ്യുന്നു. കൂടാതെ രോഗം ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ കൂടിയും വൈറസ് മറ്റുള്ളവരിൽ എത്തും. കൊറോണ വൈറസ് നമ്മളിലെത്താതിരിക്കാനുള്ള മുൻകരുതലുകൾക്കാ ണ് നാം പ്രാധാന്യം നൽകേണ്ടത്.അതായത് രോഗം ഉള്ളവരുമായുള്ള സമ്പർക്കവും രോഗസ്ഥലങ്ങളിലും ആശുപത്രികളിലുമുള്ള സന്ദർശനവും പൂർണമായി ഒഴിവാക്കി കൊണ്ടും മാസ്ക്ക്, തൂവാല, ഹാൻഡ് സാനിറ്റെ സർ എന്നിവ ഉപയോഗിച്ചും കൈ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകിയും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങൾ അല്ലെങ്കിൽ നിർദേശങ്ങൾ പാലിച്ചും നമുക്ക് ഈ മഹാമാരിയെ ചെറുക്കാവുന്നതാണ്.കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയുള്ള വ്യാജപ്രചരണങ്ങൾ മുഖവിലയ്ക്കെടു ക്കാതെ സർക്കാരിന്റെ നിർദേശങ്ങൾ മാത്രം സ്വീകരിച്ച് ഈ മഹാമാരിക്കെതിരായുള്ള ചെറുത്ത് നിൽപിൽ നമുക്കും പങ്കാളികളാവാം. ഒരു പക്ഷേ മാനവ സമൂഹത്തിന് കേട്ടുകേൾവി പോലുമില്ലാത്തതും അപരിചിതവുമായ ഒന്നാണ് ലോക്ക് ഡൗൺ എന്നത് .അനാവശ്യമായി ആൾക്കാർ പുറത്തിറങ്ങുന്നത് തടയാനായി ഒരു ദേശം തന്നെ സമ്പൂർണ്ണമായി അടച്ചിടുന്ന അവസ്ഥയാണ് ലോക്ക് ഡൗൺ. ഇ തിലൂടെതന്നെയാണ് ഇന്ത്യയ്ക്കും കേരളത്തിനും കോവിഡ് - 19 ന്റ വ്യാപനംകുറയ്ക്കുവാൻ സാധിച്ചത്.കൂടാതെ ഈ ലോക്ക് ഡൗൺ കാരണം ഏറ്റവും കൂടുതൽ പ്രയോജനമുണ്ടായത് നമ്മുടെ പ്രകൃതിക്കുതന്നെയാണ്.കാരണം പ്രകൃതിക്കും പക്ഷി മൃഗാദി കൾക്കുമെതിരെയുള്ള മനുഷ്യന്റെ കടന്നുകയറ്റം ഈ കാലയളവിൽ തീരെ ഇല്ലാതായിരിക്കുകയാണ്.കൂടാതെ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവെന്നും പഠനം തെളിയിക്കുന്നു. കോവിഡ്- 19 ലോകരാഷ്ട്രങ്ങളെയെല്ലാം ഭീതിയുടെ മുൾമുനയിൽ നിർത്തുമ്പോൾ വൈറസ് നമുക്കു നൽകുന്ന നല്ലൊരു സന്ദേശം കൂടി ഈ ഒരു സാഹചര്യത്തിൽ നാം ഓർക്കേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡ് രീതികളിൽ നിന്ന് മാറി നമ്മുടെ വീടിനു ചുറ്റുമുള്ള പ്രകൃതിദത്തമായ ഫലങ്ങളും കാർഷിക വിഭവങ്ങളും പച്ചക്കറികളും ഉപയോഗിച്ചു കൊണ്ട് ജീവിതം മുന്നോട്ട് നയിക്കാമെന്ന് ഈ രോഗകാലം നമ്മെ പഠിപ്പിച്ചു തന്നു. ഭാവിയിൽ ഈ കാലം കൊറോണ വൈറസിന് മുൻപും ശേഷവും എന്ന രീതിയിൽ അറിയപ്പെടാനാണ് സാധ്യത. ഇതിനു മുൻപ് ലോകത്തെ ഏതു കാര്യമെടുത്താലും പാവപ്പെട്ടവൻ ,പണക്കാരൻ, പ്രശസ്തിയുള്ളവർ, അല്ലാത്തവർ എന്നിങ്ങനെ പലതരത്തിൽ കാണാൻ കഴിയുമായിരുന്നു. നിലവിലുള്ള സാഹചര്യങ്ങളിൽ നമ്മൾ നമ്മളെ കുറിച്ചു മാത്രമല്ല മറ്റുള്ളവ രെ കുറിച്ച് കൂടി ഓർക്കുന്നു. മേൽപ്പറഞ്ഞ വ്യത്യാസങ്ങളില്ലാതെ കൊറോണ വൈറസിന്റെ ഉന്മൂലനം എന്ന ചിന്ത മാത്രമായി മാനവരാശിയുടെ മുഴുവൻ ആവശ്യം. ഈ മഹാമാരിയെ കാലതാമസമില്ലാതെ മറികടക്കാൻ കഴിയട്ടെയെന്നും കൊറോണ എന്നത് ഒരു പാഠമായെടുത്ത് ഭാവിയിൽ പ്രകൃതിയോടിണങ്ങിയ ജീവിത ശൈലികളോടുകൂടിയ ആരോഗ്യ പരവും സാമ്പത്തികപരവുമായ ഒരു ജീവിതം എല്ലാവർക്കും നയിക്കാൻ കഴിയുമെന്നും നമുക്ക് പ്രത്യാശിക്കാം. ഭയമല്ല വേണ്ടത് ജാഗ്രതയാണ്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം