എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി വെള്ളിയാഴ്ച തോറും ഒന്നര മണിക്കൂർ സമയം ഇതിനായി വിനിയോഗിക്കുന്നു.കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ വ്യക്തിപപരമായും സംഘമായും അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ ഇത്തരം പരിപാടികളിലൂടെ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ധ്യപകർ ശ്രദ്ധിക്കുന്നു. ഫാത്തിമമാത ഗേൾസ് ഹയര്സെക്കണ്ഡറി സ്കൂളിന് കലാ കായിക രംഗങ്ങളിൽ വിജയത്തിന്റെ കഥകളാണ് പറയാനുള്ളത്.സബ്ജില്ല,ജില്ല,സംസ്ഥാനതലങ്ങളിൽ ഫാത്തിമ മാതയിലെ ധാരാളം കുരുന്നുകളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിന് അഭിമാനമായി മാറിയത്.

വിജയത്തേരിലേറി.....ഫാത്തിമമാതാ

സബ് ജില്ലാ തലം

കഴിഞ്ഞ അധ്യയന വർഷങ്ങളിലെല്ലാം നടന്ന ഉപജില്ല കലോത്സവങ്ങളിലെല്ലാം എൽ.പി,യു.പി,എച്ച് എസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കുകയുണ്ടായി.ചിത്രരചന ,കവിതാരചനാ, ഉപന്യാസരചന, കഥാരചന,പദ്യംചൊല്ലൽ, കാവ്യകേളി, നാടകം, സ്കിറ്റ്.വഞ്ചിപ്പാട്ട്, പ്രസംഗം, നാടൻ പാട്ട്, ചവിട്ടുനാടകം,കഥാപ്രസംഗം, സംഘഗാനം, വിവിധതരത്തിലുള്ല നൃത്തങ്ങൾ എന്നീ മത്സരങ്ങളിലാണ് സമ്മാനർഹരായത്.

ജില്ലാതലം

സബ്ജില്ലാ തലത്തിൽ എഗ്രെയ്ഡ് ഫസ്റ്റ് കിട്ടിയ ഇനങ്ങൾ കൂടുതൽ പരിശീലനത്തോടെ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ഉപന്യാസരചന, കഥാരചന,പദ്യംചൊല്ലൽ, കാവ്യകേളി, നാടകം, സ്കിറ്റ്.വഞ്ചിപ്പാട്ട്, പ്രസംഗം, നാടൻ പാട്ട്, ചവിട്ടുനാടകം,കഥാപ്രസംഗം, സംഘഗാനം,എന്നീ മത്സരങ്ങളിലാണ് സമ്മാനർഹരായത്. എച്ച് എസ് വിഭാഗം ഓവറോൾ സെക്കന്റ് കരസ്ഥമാക്കി.

സംസ്ഥാന തലം

ജില്ലാ തലത്തിൽ എഗ്രെയ്ഡ് ഫസ്റ്റ് കിട്ടിയ ഇനങ്ങൾ കൂടുതൽ പരിശീലനത്തോടെസംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.സംഘനൃത്തം. ചവിട്ടുനാടകം, മോഹിനിയാട്ടം,മാപ്പിളപ്പാട്ട്,കേരളനടനം, പ്രസംഗം മലയാളം, ഉപന്യാസം ഹിന്ദി, എന്നീ മത്സരങ്ങൾക്ക് എ ഗ്രെയ്ഡ് ലഭിക്കുകയുണ്ടായി. വിജയികളെ സമുചിതമായ ആഘോഷ പരിപാടികളോടെ അനുമോദിച്ചു.