എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ യാഥാർത്ഥ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
യാഥാർത്ഥ്യങ്ങൾ

രാവിലത്തെ അലാറം കേട്ട് ഞെട്ടിയാണ് അയാൾ ഉണർന്നത്. പിന്നീട് ഒരു ഓട്ടപ്പാച്ചിലായിരുന്നു. സമനിലയില്ലാത്ത മനസ്സുമായി അയാൾ ഓഫീസിലേക്ക് തിരിച്ചു. പതിവു വഴി ആയതിനാൽ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ഓഫീസിലെത്തി തന്റെ ക്യാമ്പിനിൽ നോക്കിയപ്പോൾ കണ്ടു അർജന്റ് ഫയൽസ് എന്ന ഒരു കൂട്ടത്തെ. ഒരു ദീർഘശ്വാസത്തിന് ശേഷം അയാൾ തന്റെ ജോലി ആരംഭിച്ചു. നീണ്ട മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിൽ അവസാന ഫയലിലും അയാൾ ഒപ്പിട്ടു.

രമേശൻ നായർ. പ്രൊജക്ട് മാനേജർ, ഒരു ബ്രേക്ക് എന്ന് കരുതി ശാന്തമായി ഇരുന്നപ്പോഴാണ് മറന്ന് പോയ ഭക്ഷണത്തെ പറ്റിയും കൈവിട്ട്പോയ സമയത്തെ പറ്റിയും അയാൾ ഓർത്തത്. ഈ തിരക്കേറിയ ജീവിതം എന്നെങ്കിലും അവസാനിക്കുമോ. അപ്പോഴാണ് സ്റ്റാഫ് ഫ്രാൻസിസ് വന്ന് വിളിച്ചത് സാറേ പോകുന്നില്ലേ? ഇനി ഇരുപത്തിയൊന്ന് ദിവസം ലോക്ക്ഡൗൺ അല്ലേ. അപ്പോഴാണ് രമേശൻ അതെല്ലാം ഓർത്തത്.

ഓഫീസിൽ നിന്ന് ഇറങ്ങി സൂപ്പർമാർക്കറ്റിൽ നിന്ന് കുറച്ച് സാധനങ്ങളുമായി ഫ്ലാറ്റിലേക്ക് പോയി. നീണ്ട ഇടവേളകളില്ലാതെ കിടന്ന ജീവിതം ഇനി എങ്ങനെ ചെലവഴിക്കണമെന്ന് അറിയാത്ത അവസ്ഥ....ആലോചിച്ചിരുന്നപ്പോഴാണ് ഭാര്യ രമ ഭക്ഷണം കഴിക്കാൻ അയാളെ വിളിച്ചത്. സമയം പോക്കിനാരംഭിച്ചസംഭാഷണം......അയാൾ മറ്റൊരു ലോകത്തിലേക്ക് മാറ്റപ്പെടുന്നത് പോലെ......മകൾക്ക് നാട്ടിലേക്ക് വരാൻ സാധിക്കുകയില്ലാ എന്നതിൽ ഭാര്യയ്ക്കുള്ള വേദനയുടെ ആഴം..... പുതിയ, അതോ നഷട്ടപ്പെട്ടതോ, അനുഭവങ്ങളുടെ വേലിയേറ്റം. നീണ്ട ജോലിക്ക് ശേഷം പെട്ടെന്ന് വന്ന ഇടവേള, ഏകാന്തത അവർക്ക് പുതിയൊരു അവസരം ഉണ്ടാക്കി. പരസ്പരം സംസാരിക്കാനും മനസ്സിലാക്കാനും എല്ലാം. അങ്ങനെ ഒരു വൈകുന്നേരം ബാൽക്കണിയിൽ നിന്നും അയാൾ പുറത്തേക്ക് നോക്കി. വഴിയോരവും ആളൊഴിഞ്ഞ ഇടങ്ങളും എങ്ങും നിശബ്ദത തിങ്ങിനിറഞ്ഞ് ഇരിയ്ക്കുന്നതായി അയാൾ കണ്ടു.

ജാൻസി ജെയിംസ് പിൻഹീറോ
11 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ