ഏകാന്തചേതസാ ഞാനിരിപ്പൂ സർവ്വമധാനീശ്വരി
നിൻ രണ്ടിതൾ തൂമൊഴിയ്ക്കായ്
ജീവഛേദക നീറ്റലോടെ നിൻ മിഴിരജതങ്ങൾ
എന്നരികത്തുവരൂ....
പരിണാമിയാൽ പരിഗസ്തമായ നിൻ തൂമൊഴികൾ
ഞാൻ കാത്തിരിപ്പൂ; നീയെൻ ഭൂമി മാതാവ..
നീറും ചേതസാ ഞാൻ കൊഴിഞ്ഞു വീഴുന്ന നേരം
തവ സാന്ത്വനമൊഴിക്കായ് ഞാൻ ഉണർന്നിരിപ്പൂ..
മാരുതൻ തൻ രണ്ടിതൾ പൊഴിഞ്ഞാൽ
സർവമദനശക്തൻ നീ;
നിൻ പച്ചില മനോഹാരിതയിൽ ഞാൻ മുഴുകിയിരിപ്പൂ...
നീയെന്നരികത്തു ചായ്ഞ്ഞിരിപ്പു,
അപ്പൊളെൻ പാണികൾ ചൊല്ലിടും;
നീയെൻ സാന്ത്വനമേ......