എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/നാളേയ്ക്കൊരു തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കൊരു തണൽ

പ്രകൃതി മാതാവിന്റെ സ്നേഹസ്പർശങ്ങളാൽ താങ്ങുന്ന ഈ ലോകമിന്ന് വ്യാധികളുടെയും വിഷബാധകളുടെയും കരാളഹസ്ത്തങ്ങളിലേക്ക്.......... മലയാള നാടിന്റെ, ലോകഭാഷയുടെ സുഗന്ധം ഈറനണിയിക്കുന്ന നാമെല്ലാം ഇന്ന് നേരിടുന്നത്; നൂറ്റാണ്ടുകളാൽ പ്രവചിക്കപ്പെട്ട കൊറോണയുടെയും മറ്റു വ്യാധികളുടെയും പിടിയിലേക്കാണ്.ഇനിയെന്തെന്ന ഭീതിയിലിരിക്കുന്ന ജനങ്ങൾക്ക് താങ്ങുംതണലുമാകുന്നത് പരസ്പരസ്നേഹ വിശ്വാസമാണ്.എവിടെയോ കെട്ടുപോയ ബന്ധങ്ങൾ ഇന്ന് ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. കൊറോണയെ തടുക്കാനും, വ്യാധികളെ ഒഴുപ്പിക്കാനും നാം ചെയ്യേണ്ടത് ഒന്ന് മാത്രം, അത് മനസ്സിന്റെയും ശരീരത്തിന്റെയും ശുചിത്വമാണ്.

അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കും, അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അതായിരിക്കട്ടെ കേരളം മുന്നോട്ട് വക്കുന്ന മുദ്രാവാക്യം. മനുഷ്യർ പരസ്പരം മല്ലിട്ട് നേടിയെടുത്ത മതവും ജാതിയും എന്ന ചിന്തകൾ ഇന്ന് തകർന്നിരിക്കുന്നു. നാം കണ്ടെതും, കാണാൻ പോകുന്നതുമല്ല ഈ പ്രകൃതി, അതിജീവനത്തിനായി ലോകമെമ്പാടും മനുഷ്യൻ ന‍ടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം അതാണ് ഇന്നു മനുഷ്യന്റെമുമ്പിലുളള ലോകം.ഇലത്തുമ്പുകളിൽ വീഴുന്ന മഴയുടെ സംഗീതം പോലെ വിശുദ്ധമാണ് ഹൃദയതന്ത്രികളിൽ നിന്നുയരുന്ന ലോകത്തിൻെറ അതിജീവനം. അതിനാൽ അതിജീവനത്തിൻെറ നല്ല നാളേയ്കായി നമുക്കു പരസ്പരം കൈകോർക്കാം.

എയ്ഞ്ചൽ തങ്കച്ചൻ
10 D എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം