എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026-2027
വേനലവധിയ്ക്കു ശേഷം തിരികെയെത്തുന്ന കുട്ടികളെ പെരിങ്ങോട് സ്കൂളും ആഘോഷത്തോടെ വരവേറ്റു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുതിയ കുട്ടികളെ യു പി യിലെ ഓഡിറ്റോറിയത്തിലേയ്ക്ക് വരവേറ്റു .
പ്രവേശനോത്സവ പരിപാടികളുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ ശ്രീ അരുൺ കുമാർ NA നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് കെ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിഷ ചടങ്ങിൽ സന്നിഹിതയായി.
സ്വാഗതം പറഞ്ഞ് റോബിൻ
ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശിവരാജ് ഉണ്ടാക്കിയ സംസാരിയ്ക്കും റോബോട്ട് എല്ലാവരിലും കൗതുകമുണർത്തി
റോബോട്ടിന് കൈ കൊടുക്കാൻ കുട്ടികൾ ഓടിയെത്തി. നവാഗതരെ സ്വാഗതം ചെയ്ത് ഉതാഹത്തോടെ നിൽക്കുന്ന റോബോട്ട് പ്രവേശനോത്സവത്തിൻ്റെ മാറ്റ് കൂട്ടി
പരിസ്ഥിതിദിനാഘോഷം വിജയോത്സവത്തോടൊപ്പം
ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷ പരിപാടികളിൽ മുഖ്യ അതിഥിയായി റിട്ടയേർഡ് അധ്യാപകൻരാജീവ് സർ എത്തി . വിജയോത്സവം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ നിർവഹിച്ചു .എസ് എസ് ജി ചെയർമാൻ ചന്ദ്രശേഖരൻ മാഷ് ,വാർഡ് മെമ്പർ അരുൺകുമാർ ,വാർഡ് മെമ്പർ ഫർഹത്ത് ,വാർഡ് മെമ്പർ ജ്യോതി കടവാരത്ത് പിടിഎ എസ് എസ് ജി അംഗങ്ങൾഎന്നിവർ പങ്കെടുത്തു . എസ്എംസി വൈസ് ചെയർപേഴ്സൺ മുരളീധരൻ . എച്ച് എം ശ്രീ കല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. . സ്റ്റാഫ് സെക്രട്ടറി അഭിലാഷ് മാഷ് നന്ദി പറഞ്ഞു.