എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ

വിദ്യാവനം പദ്ധതി ഉദ്‌ഘാടനം

ജൂൺ  5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .

പരിസ്ഥിതിദിന പ്രതിജ്ഞ

പി ടി എ പ്രസിഡണ്ട് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഹരിത കർമ്മ സേനയുമായി അഭിമുഖം ,പരിസ്ഥിതിദിന റാലി , പ്രസ്‌നോത്തരി  എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹരിതകേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാംദാസ് വിഷയാവതരണം നടത്തി .

മരം ഒരു വരം


പ്രചാരണം
റാലി ആരംഭിക്കുന്നു
വിജയോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം
സോപാന സംഗീതം

2025-26അധ്യയന വർഷത്തെ നാഗലശ്ശേരി  പഞ്ചായത്ത് പ്രവേശനോത്സവം പെരിങ്ങോട് ഹൈസ്കൂളിൽ വച്ച് നടന്നു . നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വി ബാലചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനിത പി അധ്യക്ഷത വഹിച്ചു . പെരിങ്ങോട്‌സ്കൂളിന്റെ തനത് വാദ്യകലയായ  പഞ്ചവാദ്യത്തോടെ   പുതിയ കുട്ടികളെ സ്വാഗതം ചെയ്തു . ഹൈസ്കൂൾ പ്രധാനാധ്യാപിക വി ശ്രീകല ,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ സജിത , പി ടി എ പ്രസിഡന്റ്  ശ്രീ രാധാകൃഷ്ണൻഎന്നിവർസംസാരിച്ചു.പ്രവേശനോത്സവത്തോടൊപ്പം വിജയോത്സവവും വേദിയിൽ നടന്നു . യു എസ് ,എസ് , എൻ എം എം എസ് വിജയികളെയും ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്ക്ഉപഹാരങ്ങൾ നൽകി . പൊതു ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസം നൽകുകയുണ്ടായി

വായന ദിനാചരണം

പെരിങ്ങോട് ഹൈസ്കൂളിൽ വായന ദിനാചരണവും  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഫോറസ്റ്റ് ഇക്കോളജി ഡിപ്പാർട്ട്മെൻ്റ് HOD യും പ്രിൻസിപ്പൽ സയൻ്റിസ്റ്റുമായ ഡോ. കെ എ ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. എസ്. എസ്. ജി. ചെയർമാൻ എൻ ചന്ദ്രശേഖരൻ, എസ്. എം. സി ചെയർമാൻ എ . സേതുമാധവൻ, ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷൻ, എസ്. ആർ, ജി കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, പി. എം പ്രസീദ, പ്രധാനധ്യാപിക വി ശ്രീകല, സ്റ്റാഫ് സെക്രട്ടറി പി . ബി . അഭിലാഷ് എന്നിവർ സംസാരിച്ചു.   പെരിങ്ങോട് സ്കൂളിലെ റിട്ടയേർഡ് മലയാളം അദ്ധ്യാപകൻ വി. വാസുദേവൻ രചനയും പി.എ നാരായണൻ (മ്യൂസിക്ക് ടീച്ചർ ) ഈണവും  പകർന്ന വരികൾക്ക് സ്കൂളിലെ വിദ്യാർത്ഥികൾ നൃത്താവിഷ്കാരം നടത്തി.  ചാലിശ്ശേരി പോലീസ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
ചിത്രരചനാ വിജയി 
നൃത്താവിഷ്‌ക്കാരം