ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ v/s മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ v/s മലയാളി

അപ്പൂപ്പൻ നീണ്ട തോട്ടി കൊണ്ട് പറമ്പിൽ കയറി തള്ളിയിട്ട് വലിയ ചക്ക യുടെ പുഴുക്ക് തിന്ന് വീർത്ത വയറുമായി ഞാൻ വായന മുറിയിലേക്കു നടന്നു. പുസ്തകങ്ങൾ ചിതറി ആകെ ഗുലുമാല് ലോക്ക് ഡൗണിൽ. അടുക്കിപെറുക്കി വെച്ചാലോ. പിന്നെയാട്ടെ. ലോക്ക് ഡൌൺ കഴിയട്ടെ.

അടുക്കളയിൽ നിന്ന് പഴുത്ത ചക്ക യുടെ സുഖകരമായ ഗന്ധം ഉയർന്നു. അച്ഛൻ നല്ലണം പഴുത്ത ചക്ക ചുളകൾ പാത്രത്തിലേക്കു ഇരിഞ്ഞിടുകയാണ്. ഇടക്ക് ചിലവ വായിലേക്കും പോകുന്നുണ്ട്. ആർത്തിയോടെ ചുളപ്പാത്രത്തിൽ കയ്യിട്ടപ്പോൾ അമ്മ കലിതുള്ളി. " പോയി കൈ സോപ്പിട്ടു കഴുകെടി " പതിവില്ലാത്ത ദീർഘമായ സോപ്പ് പതപ്പിച്ചുള്ള ഈ കൈ കഴുകൽ മടുപ്പിച്ചിരിക്കുന്നു. അദൃശ്യമായ കൊറോണ എന്ന വിഷാണു ചത്തു പോണെങ്കിൽ പോട്ടെ... ഗോ കൊറോണ ഗോ.... ഗോ.. ..

അലസയായി സ്വീകരണ മുറിയിലേക്കു നടന്നു. അച്ഛനും അമ്മയും പ്രിയപ്പെട്ട മുഖ്യമന്ത്രി യുടെ കോവിഡ് കണക്കുകൾ ആശ്വാസത്തോടെ കേൾക്കുകയാണ്... ആശങ്ക ഉയർത്തി ഉയരുന്ന പോസിറ്റീവ് കേസുകൾ.... പിന്നെ വീട്ടിൽ നിന്ന് പുറത്ത് ചാടുന്നവരുടെ ലീലാവിലാസങ്ങൾ...... വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരും പാവം പോലീസും... "ഈ കൊറോണ ആളു സൂപ്പർ തന്നെ "


അമ്മയിൽ നിന്ന് പിടിച്ചു വാങ്ങിയ ഫോണിലെ ഗെയിമുകളും ചാനലിലെ "തട്ടിയും മുട്ടിയും " എന്ത് കൊണ്ടോ എന്നെ സന്തോഷിപ്പിച്ചില്ല. നേരവും കാലവും നോക്കാതെ കിടക്കയിലേക് വീണു. ചേച്ചി യെ കെട്ടി പിടിച്ചു കിടന്നു.. എപ്പോഴോ ഉറങ്ങിയെന്നു തോന്നുന്നു

അസാധാരണ മായ ഒരു നീല വെളിച്ചം കണ്ടാണ് ഞെട്ടിയുണർന്നത്.

ഗോളാകൃതിയായ ഒരു വിചിത്ര രൂപം തുറന്നിട്ട ജനാലയിലൂ ടെ മുറിയിലേക്കു ഒഴുകിയിറങ്ങി !!! പേടിച്ചരണ്ട ഞാൻ വിക്കി വിക്കി ചോദിച്ചു. " നീ ആരാണ്?

പരിഹാസത്തോടെ ഗോള രൂപത്തിന്റെ കുഞ്ഞി ചുണ്ടുകൾ മന്ത്രിച്ചു.

" ഈ ലോകം മുഴുവൻ കീഴടക്കിയ സാക്ഷാൽ കൊറോണ യാണ് ഞാൻ "

നിനക്കെന്താ മനുഷ്യനോട് ഇത്രയും വിരോധം? എന്തിനാ ഞങ്ങളെ ഇങ്ങനെ കൊന്നൊടുക്കുന്നത്?

കൊറോണ പൊട്ടിച്ചിരിച്ചു.

"മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെയാണ് കുഞ്ഞേ....

എനിക്കൊന്നും മനസിലായില്ല. ഒരു കള്ള ചിരിയോടെ കൊറോണ ഗൗരവത്തോടെ പറഞ്ഞു.

" ഞാൻ മലയാളിയെ കുറെ പാഠങ്ങൾ പഠിപ്പിച്ചില്ലേ? കയ്യും കാലും കഴുകാതെ വീട്ടിനകത്തേക് കയറുന്ന മലയാളി ഇന്ന് സോപ്പിട്ട് കുളിച്ചു കയറുന്നു. കണ്ണിൽ കണ്ടത് മുഴുവൻ വാങ്ങിത്തിന്നുന്ന മലയാളി ഇന്ന് മണ്ണിൽ നട്ടുണ്ടാക്കി തിന്നാൻ ശീലിച്ചിരിക്കുന്നു. ജാതിയും മതവും രാഷ്ട്രീയ വും നോക്കാതെ സഹജീവികളെ സ്നേഹിക്കാനും പഠിച്ചിരിക്കുന്നു.എത്രയോ ചെറിയവനായ ഈ എന്നെ ക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റതുളളു?

ഞാൻ അന്തം വിട്ട് മിഴിച്ചിരുന്നു.......

കള്ളച്ചിരിയോടെ ആ വിചിത്ര രൂപം ജനാലക്ക് പുറത്തേക് അലിഞ്ഞിറങ്ങി..........

ഞാൻ പുറത്തെ നിലാവിലേക്ക് നോക്കിയിരുന്നു............

തേജ ജ്യോതിസ്
7 A RHSS രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ