കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ കോവിഡ് 19    

നമ്മുടെ ലോകം കൊറോണ എന്ന മഹാരോഗത്തിന്റെ പിടിയിലാണ് കോവിഡ് 19 വൈറസ് ലോകത്തിലെ ജനങ്ങളെ ഭയത്തിലാക്കിയിരിക്കുന്നു. ചൈനയിലെ ജനങ്ങൾക്ക് വന്ന കൊറോണ ഇപ്പോൾ ലോകം മുഴുവനും പടർന്നു പിടിച്ചു.

കോവിഡ്19ഒരു വൈറസ് [രോഗാണു]ആണ്. ഇത് എങ്ങനെയാണ് പകരുന്നത്? രോഗമുള്ള ആളുകളുടെ ശരീരത്തിലെ സ്റവങ്ങളിലൂടെയാണ് പകരുന്നത്. രോഗമുള്ള ആൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വൈറസ് കലർന്ന സ്റവം ഏതെങ്കിലും പ്രതലത്തിൽ പതിക്കുന്നൂ. വേറൊരാൾ അവിടെ തൊടുമ്പോൾ അയാളുടെ കൈയ്യിൽ വൈറസ് പറ്റിപ്പിടിക്കുന്നു. വൈറസ് പറ്റിപ്പിടിച്ച കൈ കണ്ണ്,മൂക്ക്,വായ ഇവയിൽ ഏതെങ്കിലും ഭാഗത്ത് തൊടൂമ്പോൾ അവരുടെ ശരീരത്തിൽ വൈറസ് പകരുന്നു അങ്ങനെ രോഗം വരുന്നു .ഇത് ഒരു പകർച്ചവ്യാധി ആണ്

കൊറോണ വരാതാരിക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് ?പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം ,സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം,ആളുകൾ കൂട്ടം കൂടി നിൽക്കരുത്,സാമൂഹിക അകലം പാലിക്കണം,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് മറയ്ക്കണം,മാസ്ക് അഴിക്കുമ്പോൾ മുൻവശം തൊടാതെ പുറകുവശത്തു നിന്നും അഴിക്കണം.കൊറോണ രോഗം മൂലം ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു. ഇതിന് മരുന്ന് കണ്ടു പിടിക്കാൻ ശാസ്ത്ര സമൂഹം പരി‌‌‌ശ്റമിച്ചു കൊണ്ടിരിക്കുകയാണ്.

രാജ്യങ്ങൾ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നു. ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുന്നു. സ്കൂളില്ല,ജോലിയില്ല, ഫാക്ടറയില്ല അതുകൊണ്ട് മലിനീകരണവും കുറഞ്ഞു.ഇങ്ങനെ നമ്മൾ കൊറോണയെ പ്രതിരോധിക്കുന്നു. രാപ്പകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് ഒരു വലിയ `സല്യൂട്ട് '.നമ്മുടെ കേരളത്തിൽ മിക്കവാറും രോഗികൾ രോഗമുക്തി നേടി. സമൂഹവ്യാപനം തടയാൻ നമുക്ക് ഏറെക്കുറെ കഴിഞ്ഞു. എല്ലാവരും വീട്ടിലിരിക്കുക സുരക്ഷിരായിരിക്കുക. പരിഭ്റാന്തിയല്ല ജാഗ്രതാ യാണ് വേണ്ടത്.

കൃഷ്ണപ്രിയ. കെ
5 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം