വ്യാധിയുടെ കുഞ്ഞു കനലും വിതറി
ഒരു കൊച്ചു രോഗാണു കൂടി.
ഒരു കൊച്ചു രോഗാണുവാണെന്നു
ചൊല്ലിയാൽ അത് നുണയായി മാറും
കോ വിഡ്- 19, കൊറോണ തുടങ്ങി
മനുഷ്യൻ നൽകിയ വ്യതസ്തമാം
നാമങ്ങൾ പേറി അവനിറങ്ങി
മിഴിയിൽ തെളിയാത്ത ഭീകര
രൂപമായി നമ്മളിലേക്കുമതെത്തി
മനുഷ്യരെ ഒന്നാകെ കാർന്നു തിന്നീടുന്ന
പകർച്ചവ്യാധിയായി മാറി
ആദ്യം വേണ്ടത് ശുചിത്വം
ശുചിത്വം നമ്മൾ പാലിച്ചാൽ
രോഗത്തിൽ നിന്നും മുക്തി
വ്യക്തി ശുചിത്വം പോരാ നമ്മുടെ
പരിസരവും ശുചിയാക്കീടേണം
ശാരീരിക അകലം പാലിച്ച്
മാനസിക ഒരുമയോടെ
നീക്കീടാം ഈ വ്യാധിയെ
അകറ്റാം നമുക്കീ അസുരനെ
ഭൂമിയിൽ നിന്നും തുരത്തീടാം