എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ നൽകിയ ജീവിത പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ ജീവിത പാഠങ്ങൾ
കോവിഡ് - 19 ലോക വിപത്തായി ഭവിച്ചപ്പോൾ ചില നന്മകൾ മനുഷ്യർക്ക് തിരിച്ചുകിട്ടി. പ്രത്യേകിച്ച് കേരളീയർക്ക് തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒരു മോചനം. ആധുനിക ജീവിതശൈലികൾ വിട്ട് പരമ്പരാഗത രീതിയിലേക്ക് ഒരു മടങ്ങി പോക്ക്. ജീവിതത്തിന്റെ  എല്ലാ മേഖലകളിലും ഇത് പ്രകടമാണ്. ആഡംബരപൂർണ്ണമായ വിവാഹങ്ങൾ പൊങ്ങച്ച പ്രകടനം ഇല്ലാതെ തികച്ചും  ആചാരപരമായി തീർന്നു.   
                                 കുടുംബ ബന്ധങ്ങളിലെ ശൈഥല്യത്തിന് അയവുവന്നു. ബന്ധങ്ങൾക്ക്  ദൃഢത കൂടി. പ്രഭാത സായാഹ്ന സവാരികൾ മതിലുകൾക്കുള്ളിലായി തീർന്നു. ഷോപ്പിങ്‌ മാമാങ്കങ്ങൾക്ക് അറുതി വന്നു. മുഴുവൻ സമയവും വീട്ടിലിരുന്നാൽ ജീവിതം മുന്നോട്ടു പോകുമെന്ന് കൊറോണ തെളിയിച്ചു. മനുഷ്യർക്ക് എന്നപോലെ ദൈവങ്ങൾക്കും രോഗം ബാധകമായി. ഭക്തർ  ഇല്ലാതെ ചടങ്ങുകൾ മാത്രമായി ഒതുങ്ങി. ശാസ്ത്ര സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ മിടുക്കർ എന്ന്  നടിച്ചിരുന്ന പല വമ്പൻ പാശ്ചാത്യ രാജ്യങ്ങളും മലയാളികൾ പോലും പുച്ഛിച്ചു തള്ളുന്ന കൊച്ചുകേരളത്തിന്റെ  മുന്നിൽ തലയുയർത്താൻ പറ്റാത്തവിധം നാണംകെട്ടുപോയി. കേരളത്തിൽ 3 പേർ മാത്രം കൊറോണ  ബാധിച്ചു മരിച്ചപ്പോൾ സമ്പന്നത തേടിപ്പോയ നൂറുകണക്കിന് മലയാളികളാണ് വിദേശത്തു ഉചിത ചികിത്സകിട്ടാതെ മരണത്തിന്റെ മടിയിലേക്ക് വീണുപോയത്.
                               കോവിഡ് 19 ഒരു  മാരകരോഗമാണ് എങ്കിലും മനുഷ്യർക്ക് ചില സത്യങ്ങൾ തിരിച്ചറിയാൻ പണ്ഡിതനും പാമരനും ഒരുപോലെ സഹായകമായി എന്നതാണ് സത്യം.
കാവേരി മുരളീധരൻ
9എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം