എച്ച്.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കാലത്തിന്റെ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിന്റെ മാറ്റങ്ങൾ

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നൂറു കളികൾക്കുവേണ്ടി ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി


പ്രകൃതി സ്നേഹിയായ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ ഈ വരികൾ ഓർമമയുണ്ടോ? പ്രകൃതി എന്നു വെച്ചാൽ എന്താണ് ? കവയിത്രി പറഞ്ഞ പോലെ അതു നമ്മുടെ മാതാവ് തന്നെയാണ്. പ്രകൃതിയെ അമ്മ യായും ദേവിയായും കരുതി പൂജിക്കുന്ന ബഹുമാനിക്കുന്ന മഹത്തായ ആർഷഭാരത സംസ്കാരത്തിന്റെ ഉടമകളാണ് നമ്മൾ.കളംകളം പാടിയൊഴുകുന്ന പുഴകളും പച്ച പട്ടണിഞ്ഞു കിടക്കുന്ന നെൽപാടങ്ങളും പ്രാണവായു നൽകുന്ന മരങ്ങളും അങ്ങനെ എല്ലാ മെല്ലാം ഈ പ്രകൃതിയുടെ അഭിവാജ്യ ഘടകങ്ങളാണ് .നമ്മുടെ കണ്ണിനും കാതിനും മനസ്സിനും കുളിർമ്മയേകുന്നു ഈ പ്രകൃതി.അതിനെല്ലാമുപരി മനുഷ്യന്റെ മാത്രമല്ല സർവ്വ ചരാചരങ്ങളുടേയും കൂടിയാണ് ഈ പ്രകൃതി. എന്നാൽ ഇന്ന് എന്താണ് നമ്മുടെ ചുറ്റും നടക്കുന്നത്. ഭൂമി അഥവാ പ്രകൃതി മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുന്നുകൾ ഇടിച്ചു നിരപ്പാക്കി മണ്ണെടുക്കുന്നു .വലിയ വലിയ പാറകൾ പൊട്ടിച്ച് കരിങ്കല്ലുകൾ ശേഖരിക്കുന്നു. പുഴയിലെ മണൽ വാരി പുഴയുടെ ജീവൻ തന്നെ കവരുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നു.വയലുകൾ നികത്തുന്നു. ഭൂമിയുടെ അന്തകനായ പ്ലാസ്റ്റിക്കിനെ കൊണ്ടു തന്നെ ഭൂമി മാതാവിനെ പുതപ്പിക്കുന്നു. സത്യത്തിൽ ഇത് അവനവന്റെ തന്നെ അന്ത്യാവരണമാണ് എന്ന യാഥാർത്ഥ്യം ഈ മനുഷ്യനുണ്ടോ അറിയുന്നു.വ്യവസായശാലകളിലെ മാലിന്യങ്ങൾ ഒഴുക്കിവിട്ട് പുഴയിലെ ജീവജാലങ്ങളെ കൂടി നശിപ്പിക്കുന്നു. അനിയന്ത്രിതമായ വാഹനപ്പെരുപ്പം കാരണംവായു മലിനീകരണം ഉയർന്ന തോതിലായിരിക്കുന്നു. ഇങ്ങനെ മനുഷ്യൻ പ്രകൃയെ തിയെ കൊല്ലാതെ കൊല്ലുന്നു മുമ്പ് സൂചിപ്പിച്ചതു പോലെ പ്രകൃതി നമ്മുടെ മാതാവു തന്നെയാണ്. എങ്കിലും അള മുട്ടിയാൽ ചേരയും കിടക്കും. എന്നു പറഞ്ഞതു പോലെ പ്രകൃതി വികൃതി കാണിക്കാൻ തുടങ്ങിയിരിക്കുന്നു.പല രൂപത്തിൽ ഭാവത്തിൽ .വെള്ളപ്പൊക്കം, ഭൂകമ്പം, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഇവ സർവ്വസാധാരണമായി തീർന്നിരിക്കുന്നു.കൂടാതെ രോഗങ്ങളും മനുഷ്യരെ കീഴ്പ്പെടുത്തിയിരിക്കുന്നു ഇവയെല്ലാം നമ്മൾ നേരിട്ടനുഭവിച്ചു .2018 ലേയും 19ലേയും പ്രളയം കേരളത്തിന്റെ ഓർമ്മയിൽ ഒരു പേടി സ്വപ്നമായി അവശേഷിക്കുന്നു ഇതിലൂടെ എത്രയെത്ര ജീവിനുകളാണ് നഷ്ട്ടപെടുന്നത്. കൊടുങ്കാറ്റ്, പേമാരി, ചുഴലിക്കാറ്റ്, കാട്ടുതീ, വരൾച്ച ,ആഗോള താപനം എന്നിങ്ങനെ വിവിധ പേരുകളിലാണ് പ്രകൃതി സംഹാര താണ്ഡവമാടുന്നത്. എല്ലാമറിയുന്നവൻ സർവ്വജ്ഞൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഇത്തരം പ്രകൃതിക്ഷോഭങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കി നിൽക്കുകയാണ് ചെയ്യുന്നത്. കാരണം ഇന്നേ വരെ പ്രകൃതി ശക്തിയെ നിയന്ത്രിക്കാൻ മനുഷ്യന് സാധിച്ചിട്ടില്ല .പ്രകൃതിയോട് ഏറ്റുമുട്ടാതെ ഇണങ്ങി ജീവിക്കുക എന്നത് മാത്രമാണ് ഇതിനു പരിഹാരം ശാന്ത സ്വരൂ വിണിയായ പ്രകൃതിമാതാവിനെ സംഹാരരുദ്രയാക്കാതിരുന്നാൽ നമുക്ക് നല്ലത്. നമുക്ക് മാത്രമല്ല സർവ്വ ചരാചരങ്ങൾക്കും. ഇതു മനസ്സിലാക്കിയ പഴമക്കാർ പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു.എന്നാൽ ഇതു മനസ്സിലാക്കാതെ ഇപ്പോഴത്തെ മനുഷ്യൻ മുമ്പോട്ടു കുതിച്ചു.അങ്ങനെ ഇപ്പോൾ മഹാമാരിയായ കൊറോണ വരെ എത്തി നിൽക്കുന്നു. കേവലം ഒരു വൈറസിന് മുന്നിൽ മനുഷ്യൻ തല കുനിച്ചിരിക്കുന്നു .പഴമയുടെ നന്മയെ മനുഷ്യൻ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്. മരങ്ങൾ വച്ചുപിടിപ്പിച്ചും ,മഴക്കൊയ്ത്ത് നടത്തിയും മലകൾ, പുഴകൾ, കുന്നുകൾ, കാടുകൾഎന്നിവ സംരക്ഷിച്ചും നമ്മുക്ക് ജീവിക്കാം പ്രിയ നോവലിസ്റ്റ് ബഷീർ പറഞ്ഞതുപോലെ എല്ലാവരും ഭൂമിയുടെ അവകാശികളാണ്.അതു പോലെ ഈ പ്രകൃതി വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണ്. കൊറോണ ക്കെതിരെ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതോടു കൂടി മനുഷ്യ ജീവിതം ഒന്ന് മന്ദഗതിയിലായി. അത് പ്രകൃതിക്ക് ഏറെ ആശ്വാസമായി.കോടികൾ ചെലവാക്കി ശുചീകരിക്കാൻ നോക്കിയ ഗംഗയും യമുനയും തെളിഞ്ഞൊഴുകാൻ തുടങ്ങി വായു മലിനീകരണം ഉയർന്ന തോതിൽ എത്തിയിരുന്ന പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നോക്കിയാൽ പോലും ഹിമാലയ നിരകൾ കാണാൻ തുടങ്ങി ഏറെ കാലത്തിനു ശേഷം ഡൽഹി നഗരം നീലാകാശം കണ്ടു. വിള്ളൽ വീണ ഓസോൺ പാളി വീണ്ടും പുന: രൂപീകരിക്കപ്പെട്ടു. വായു വെല്ലാം ശുദ്ധമായി എന്നാൽ ഒരു കുഞ്ഞു വൈറസിനെ പേടിച്ച് ലോകജനത വായും മൂക്കും അടച്ച് ജീവിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ഇതിനുള്ള മറുപടി നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമായി ഏറ്റെടുക്കണം .മനുഷ്യന്റെ അഹന്ത കുറിച്ച് ആഡംബരങ്ങൾക്കും ആ ഘോഷങ്ങൾക്കും കടിഞ്ഞാണിട്ട് ലളിതമായ ജീവിതം നയിച്ചുകൊണ്ട് പ്രകൃതിയെ നമ്മുക്ക് കാത്തു സൂക്ഷിക്കാം

തന്മയ എം
8D എച്ച്.എസ്.കേരളശ്ശേരി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം