എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ലോകം ഇന്ന്‌ കൊറോണയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ ആൾക്കാരാണ്‌ കൊറോണ മൂലം മരിച്ചിരിക്കുന്നത്‌. കൊറോണ പകരുന്നതിന്റെ പ്രധാനകാരണമായി പറയുന്നത്‌ മനുഷ്യരുടെ ശുചിത്വക്കുറവാണ്‌. രോഗബാധയുള്ള വ്യക്തി തുമ്മുമ്പോഴും തുപ്പമ്പോഴും മറ്റം തെറിക്കുന്ന സ്രവങ്ങൾ മറ്റൊരു വ്യക്തിയിലേയ്ക്ക്‌ രോഗം പടരാനുള്ള കാരണമാകുന്നു. മനുഷ്യരിൽ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌. വളരെ ചെറിയ പ്രായത്തിൽത്തന്നെ ശീലിക്കേണ്ട ഒന്നാണ്‌ ശുചിത്വം. പരസ്യമായി തുമ്മുക, പൊതുസ്ഥലങ്ങളിൽ തുപ്പുക തുടങ്ങിയ മോശപ്പെട്ട ശീലങ്ങൾ വിദ്യാഭ്യാസം നേടിയവർപ്പോലും ചെയ്ത വരുന്നു. ശുചിത്വത്തെക്കുറിച്ച്‌ കുട്ടികളായിരിക്കുമ്പോൾത്തന്നെ ബോധവൽക്കരണം നൽകാത്തതിന്റെ പ്രശ്നമാണിത്‌. ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. ശുചിത്വവും പരിസ്ഥിതിയും കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്‌. ജനകീയ ജാഗ്രതയാണ്‌ പകർച്ചവ്യാധികളെ പ്രതിരോധിക്കുവാനുള്ള പ്രഥമ ഈഷധം. നമ്മുടെ വീട്ടിലെ പാഴ്സ്തുക്കളും ഭക്ഷണ അവശിഷ്ടങ്ങളും കുട്ടികൾക്കുപയോഗിക്കുന്ന നാപ്കിനുകളും മറ്റം അശ്രദ്ധയോടെ പൊതുസ്ഥലത്തേയ്ക്ക്‌ വലിച്ചെറിയുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. ഇത്‌ അവിടെക്കിടന്ന്‌ ചീഞ്ഞു നാറുകയും, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങൾക്ക്‌ കാരണമാകുകയും ചെയ്യുന്നു. ശുചിത്വത്തെപ്പോലെ തന്നെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടുന്നതിനെക്കുറിച്ചം കുട്ടികളായിരിക്കുമ്പോൾത്തന്നെ അവബോധം വളർത്തിയാൽ മാത്രമേ ഈ ദുശ്ലീലത്തിനും നമുക്ക്‌ അറുതി വരുത്താൻ സാധിക്കുകയുള്ളു. മനുഷ്യന്‌ വേണ്ടിയാണ്‌ മറ്റെല്ലാ ജീവജാലങ്ങളുമെന്ന അബദ്ധധാരണയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന സംസ്കാരം നാം മാറ്റേണ്ടിയിരിക്കുന്നു. പ്രകൃതിയെ അമ്മയായിക്കരുതി സകല ജീവജാലങ്ങളും മനുഷ്യനെപ്പോലെ തന്നെ ഇവിടെ ജീവിക്കാനാവകാശമുള്ളവയാണെന്ന സത്യം മനസ്സിലാക്കി നമുക്ക്‌ ജീവിച്ച്‌ മുന്നേറാം.

ധ്യാൻ നവീൻ
5 B എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം