എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ലോകത്തിലെ ഏതൊരു അദ്ഭുതത്തെക്കാളും മഹത്തായ അദ്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വസമ്പത്തിന്റ കലവറയാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഏറ്റവും പരിഷ്‌കൃതർ എന്നവകാശപെടുന്നവരാണ് ഏറ്റവും അധികം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനുഷ്യൻ പല മാരകരോഗങ്ങളും വിളിച്ചുവരുത്തുന്നു കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു. സ്വാർത്ഥലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു. മലിനീകരണമാണ് പ്രപഞ്ചം നേരിടുന്ന വൻ ഭീഷണി. വികസനത്തിന്റെ പേരിൽ പണിതുയർത്തുന്ന വൻ വ്യവസായശാലകൾ നദികളിലും വയലുകളിലും പുഴകളിലും വിഷം കലർത്തുന്ന കാളിയസർപ്പമാണ്. മാരകമായ രോഗങ്ങളും ദുരിതങ്ങളുമാണ് ഇവ സമ്മാനിക്കുന്നത്. ഇത് കൂടാതെ മനുഷ്യൻ കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു. ആവാസവ്യവസ്ഥ തകരുകയും ലോകം തന്നെ വൻ ദുരന്തത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ബോധപൂർവം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. ആഗോളതാപനം തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. മലിനീകരണങ്ങൾ ഏതു രീതിയിലായാലും അത് ഭൂമിക്കും ഭൂമിയുൾപ്പെടുന്ന പരിസ്ഥിതിക്കും നാശം വരുത്തും. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടത് മനുഷ്യന്റെ മാത്രമല്ല ഭൂമിയുടെ മുഴുവൻ നിലനിൽപ്പിനും അത്യാവശ്യമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം