എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ലോകത്തിലെ ഏതൊരു അദ്ഭുതത്തെക്കാളും മഹത്തായ അദ്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വസമ്പത്തിന്റ കലവറയാണ് നമ്മുടെ പരിസ്ഥിതി. എന്നാൽ ഏറ്റവും പരിഷ്‌കൃതർ എന്നവകാശപെടുന്നവരാണ് ഏറ്റവും അധികം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനുഷ്യൻ പല മാരകരോഗങ്ങളും വിളിച്ചുവരുത്തുന്നു കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു. സ്വാർത്ഥലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു. മലിനീകരണമാണ് പ്രപഞ്ചം നേരിടുന്ന വൻ ഭീഷണി. വികസനത്തിന്റെ പേരിൽ പണിതുയർത്തുന്ന വൻ വ്യവസായശാലകൾ നദികളിലും വയലുകളിലും പുഴകളിലും വിഷം കലർത്തുന്ന കാളിയസർപ്പമാണ്. മാരകമായ രോഗങ്ങളും ദുരിതങ്ങളുമാണ് ഇവ സമ്മാനിക്കുന്നത്. ഇത് കൂടാതെ മനുഷ്യൻ കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു. ആവാസവ്യവസ്ഥ തകരുകയും ലോകം തന്നെ വൻ ദുരന്തത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ബോധപൂർവം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. ആഗോളതാപനം തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. മലിനീകരണങ്ങൾ ഏതു രീതിയിലായാലും അത് ഭൂമിക്കും ഭൂമിയുൾപ്പെടുന്ന പരിസ്ഥിതിക്കും നാശം വരുത്തും. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടത് മനുഷ്യന്റെ മാത്രമല്ല ഭൂമിയുടെ മുഴുവൻ നിലനിൽപ്പിനും അത്യാവശ്യമാണ്. വീട്ടുവളപ്പിലും വഴിയരികിലും പൊതു സ്‌ഥലങ്ങളുടെ കോമ്പൗണ്ടിലും മരം വച്ചുപിടിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രധാനമാർഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവത്കരണം നടത്തണം. മലിനീകരണത്തിൽ നിന്നും മുക്തിനേടാൻ ഓരോ വ്യക്തിയും ശ്രമിക്കണം. എല്ലാ ജീവജാലങ്ങളെയും നമുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം കൂടാതെ ഇനിയെങ്കിലും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷികാം.

അനുജാ സാബു
VIIB എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം