എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/അമ്മുവിന്റെ സംശയങ്ങൾ??
അമ്മുവിന്റെ സംശയങ്ങൾ?? റേഡിയോയിലൂടെ കോവിഡ് -19നെ കുറിച്ച് പറയുന്നു... "കോവിഡ് -19 എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചുകുലുക്കുന്ന ഈ സാഹചര്യത്തിൽ, ലോകത്തിൽ തന്നെ കോവിഡ് മരണങ്ങൾ ദിനംപ്രതി ഇരട്ടിക്കുന്നു " ഇതുകേട്ട അമ്മു ഭയത്തോടെ അമ്മയോട് ചോദിച്ചു 'അമ്മേ ഈ വൈറസിനെ തടയാൻ ഒരു മാർഗവും ഇല്ലേ?' , 'ഉണ്ട് പ്രതിരോധം എന്നാ ഒരൊറ്റ മാർഗം' എന്ന് അമ്മ പറഞ്ഞു. 'അമ്മേ എങ്ങനെയൊക്കെ പ്രതിരോധികാം?' അതു പറഞ്ഞുതരാം ആദ്യം ആഹാരം കഴിക്കാൻ വാ അമ്മു.... അമ്മു കൈ കഴുകാതെ ആഹാരം കഴിക്കാൻ തുടങ്ങി. 'അമ്മു നീ എന്താണ് ചെയ്യുന്നത്, കൈകൾ കഴുകാതെ ആണോ ആഹാരം കഴിക്കുന്നത്', ഇനി ഞാൻ പറഞ്ഞുതരാം പ്രതിരോധം എന്നാൽ എന്താണെന്നു ഇതു നിനക്ക് ഇപ്പോൾ അറിയേണ്ടത് അത്യാവിശമാണ് മോളെ... "കൈകൾ സോപ്പ് ഉപയോഗിച്ച് ഇടെക്കിടെ കഴുകണം, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം, വെക്തി ശുചിത്വം പാലിക്കണം,കൂട്ടം കുടി നില്കാതെ അകലം പാലിക്കണം, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം". ഇതൊക്കെയാണ് കോവിഡ് - 19നു എതിരെ പോരാടാനുള്ള മാർഗങ്ങൾ. അപ്പോൾ ഇനി മോൾ കൈകഴുകാതെ ആഹാരം കഴിക്കുമോ?? 'ഇല്ല അമ്മേ എനിക്ക് മനസ്സിലായി. അമ്മു അച്ഛനോട് പറയുന്നു.... 'അച്ഛാ എനിക്ക് പനിയുടെ ലക്ഷണം ഉണ്ട്, എനിക്ക് പേടിയാവുന്നു കോവിഡ് - 19 അന്നോ എന്ന് '. ഭീതിയോടെ അമ്മു പറഞ്ഞു. അച്ഛൻ അമ്മുവിന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കി ' അമ്മു മോളെ ഇത് സാധാരണ പനി മാത്രമാണ്, നീ ഭയപ്പെടാതെ ധൈര്യത്തോടെ ഇരിക്കു, നിനക്ക് വെറും ചൂട് മാത്രമേയുള്ളു. കോവിഡ് - 19 ന്റെ ലക്ഷണങ്ങൾ " തൊണ്ടവേദന, ശരീരവേദന, ചുമ, ശ്വാസംമുട്ട്, വയറിളകും, തലവേദന എന്നിവയെല്ലാം ആണ്. നിന്റെ പനി സാധാരണമാണ് മോളെ പേടിക്കാതെ ധൈര്യത്തോടെ ഈ പനിയെ തരണം ചെയ്യാം. വൈകുന്നേരം അമ്മയും, അച്ഛനും, അമ്മുവും ടി.വിയിൽ ന്യൂസ് കാണുന്നു. അച്ഛൻ പറയുന്നു'എന്തായാലും കോവിഡ് -19നു എതിരായി സദാസമയം പ്രവർത്തിക്കുന്ന ഡോക്ടർസ്, സിസ്റ്റേഴ്സ്, ഹോസ്പിറ്റൽ ജീവനക്കാർ, പോലീസ്, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ്‍ ഇവർക്ക് എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് കൊടുത്തേപറ്റൂ...... കേരള സർക്കാരിന്റെ മികച്ച പ്രതിരോധ പ്രവർത്തനത്തിന്റെ നേട്ടം കൊണ്ടാണ് നമ്മുടെ കേരളത്തിൽ മരണ നിരക്ക് കുറയുവാനുള്ള കാരണം..... അല്ലെ മോളെ അമ്മു 'ശെരിയാണ് അച്ഛാ നമ്മുക്ക് കോവിഡ് - 19നു എതിരെ പോരാടാനുള്ള മികച്ച മാർഗമാണ് വീട്ടിലിരിക്കുന്നത്........... Stay home🏡.... stay safe🙂..... stay healthy💪🏻...... stay happy😊... Let's break the chain🙏🏻
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത