എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ഏകദേശം മണിക്കൂറുകളോളം കഴിഞ്ഞിരിക്കുന്നു. ആകാശം കാർമേഘങ്ങളാൽ നിറഞ്ഞിട്ടുണ്ട്. ഞാൻ ഓർക്കുന്നു. എന്റെ മാതാപിതാക്കളുടെ അടുത്ത് നിന്നും അയാൾ എന്നെ വലയിൽ കുടുക്കിയപ്പോൾ ഞാൻ ഒരു പാട് കരഞ്ഞിരുന്നു. പിന്നെ അയാൾ എന്നെയും കൊണ്ട് വീട്ടിലേക്ക് തിരിഞ്ഞു. വീട്ടിലെത്തിയതിനു ശേഷം അയാൾ എന്നെ ഒരു കൂട്ടിൽ തനിച്ചാക്കിപ്പോയി. ഞാൻ അതിൽ ഒരു പാട് സങ്കടപ്പെട്ട് ജീവിതം മുന്നോട്ടു നീക്കി. അങ്ങനെയങ്ങനെ കാലം നീണ്ടു. എന്തെന്നറിയില്ല കുറേ ദിവസങ്ങളായി വാഹനങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും ശബ്ദങ്ങൾ നിലച്ചതു പോലെ. പെട്ടെന്നൊരിക്കൽ ഒരു ചെറിയ ആൾക്കൂട്ടം വീട്ടിൽ വന്നു. അങ്ങനെ അയാളെയും കൂട്ടി അവർ ഇറങ്ങി. അയാൾ എന്റടുത്ത് വന്ന് പറഞ്ഞു " തത്തേ..... ഇനി ഞാൻ അധികകാലം ജീവിച്ചെന്നു വരില്ല. എന്റെ മരണം അടുത്തിരിക്കുന്നു." അങ്ങനെ അയാൾ എന്റെ കൂട് തുറന്ന് എന്നെ പുറത്ത് ആ സ്വതന്ത്ര ഭൂമിയിലേക്ക് സന്തോഷ ജീവിതത്തിലേക്ക് വിട്ടയച്ചു. അങ്ങനെ തുറങ്കിലുള്ള ഞാൻ സ്വതന്ത്രയാവുകയും സ്വതന്ത്രനായിരുന്നയാൾ തുറങ്കിലാവുകയും ചെയ്തു. ഈ ജീവതത്തിൽ ഞാൻ ഒരു പാട് സന്തോഷവതിയാണ്.

ആഇശ. പി.ടി
VII E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ