എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
തേൻ കുരുവി

ഒരു വലിയ ആൽമരത്തിന്റെ മുകളിൽ തേൻ കുരുവി കുടുംബം കൂടുകെട്ടി താമസിച്ചിരൂന്നു ഒരു ദിവസം അമ്മക്കിളി തീറ്റ തേടി പോകുന്നതിന് മുമ്പ് കുഞ്ഞികിളിയോട് ഉപദേശിച്ചു.' അമ്മ തിരിച്ചു വരുംവരെ എവിടെയും പോകരുത് എന്നാൽ അമ്മ പോയപ്പോൾ കുഞ്ഞിക്കിളി വീട്ടിൽ തനിച്ചായി കുഞ്ഞികിളി ആകാശത്തേക്ക് നോക്കി ആകാശത്ത് ധാരാളം കിളികൾ സന്തോഷത്തോടെ പറന്നു കളിക്കുന്നു കുഞ്ഞിക്കിളി തന്റെ ചിറകുകൾ നോക്കി പറഞ്ഞു എ്നിക്കു മുണ്ടല്ലോ.നല്ല ഭംഗിയുള്ള ചിറകുകൾ പിന്നെ യന്താ എനിക്ക് പറക്കാൻ കഴിയാത്തത് അവൾ ആകാശത്തേക്ക് പറക്കാൻ ശ്രമിച്ചു ആദ്യശ്രമത്തിൽ തന്നെ അവൾ താഴെ വീണു എന്നിട്ടും അവൾ ശ്രമം നി'ർത്തിയില്ല രണ്ടാമത്തെ ശ്രമത്തിനു ശേഷം അവൾ ആ കാശത്തേക്ക് ഉയർന്നു കുറെ പറന്നതിനു ശേഷം അവൾ ക്ഷീണിതയായി താഴെ നോക്കിയപ്പോൾ ഒരു വലിയ മരത്തിന്റെ ചില്ലകണ്ടു അവിടെ ഇറങ്ങി വിശ്രമിച്ചു. വിശ്രമത്തിനിടയിൽ അവൾ ഉറങ്ങിപ്പോയി കുറച്ചു കഴിഞ്ഞ് അമ്മക്കിളി വന്നു നോക്കിയപ്പോൾ കുഞ്ഞിക്കിളിയെ കാൺമാനില്ല അമ്മക്കിളിക്' പരിഭ്രമമായി മരത്തിലിരുന്ന കുയിലമ്മയോട് കുഞ്ഞികിളിയെ കണ്ടോ എന്ന് ചോദിച്ചു .ഇല്ല എന്ന് കുയിലമ്മ പറഞ്ഞു തന്റെ കുഞ്ഞിനെ തേടി അമ്മ നാലു ഭാഗത്തേക്കും പറന്നു അതിനിടയിൽ ഒരു മരച്ചില്ലയിൽ കുഞ്ഞ് ഉറങ്ങുന്നത് കണ്ടു. അമ്മക്കിളി കുഞ്ഞിനെ വിളിച്ചു .കുഞ്ഞിക്കിളി ഉണർന്നു അപ്പോൾ അമ്മ തന്റെ കുഞ്ഞിനോട് പറഞ്ഞു, 'ഞാൻ പറഞ്ഞില്ലെ എവിടെയും പോകരുതെന്ന്,., കുഞ്ഞിക്കിളിക്ക് തന്റെ തെറ്റ് മനസിലായി.അമ്മയോടപ്പം സ്വന്തം കൂട്ടിലേക്ക് മടങ്ങി അനുഭവത്തിൽ നിന്ന് പാഠം പഠിച്ച കുഞ്ഞിക്കിളി തന്റെ കുടുംബത്തോടപ്പം സന്തോഷത്തോടെ ഏറെക്കാലം ജീവിച്ചു,.

റിയ രാജേഷ്
VI E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ