എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/*പരിസ്ഥിതി*

Schoolwiki സംരംഭത്തിൽ നിന്ന്
*പരിസ്ഥിതി*      


ഇന്ന് ഏറെ ചർച്ച ചെയ്യേണ്ട ഒരു സുപ്രധാനമായ വിഷയമാണ് പരിസ്ഥിതി സംരക്ഷണം എന്നുള്ളത്. പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണ്ണമാകുന്നത് എന്ന് ഭാരതീയദർശനം നമ്മെ പഠിപ്പിക്കുന്നു.

പ്രപഞ്ചവുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ ഒരവസ്ഥയിലാണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും ഒക്കെ കാരണം നമ്മുടെ പരിസരം മലിനമാകുകയാണ്. ആകാശം, സമുദ്രം, ഭൂമി, എന്നിവ മനുഷ്യൻ മലിനമാക്കി കൊണ്ടിരിക്കുകയാണ്. ഗാർഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളായി ചൂണ്ടി കാണിയ്ക്കുന്നത് .2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വർത്തിച്ചിട്ടുള്ളതായി പറയുന്നു , അന്താരാഷ്ട ഊർജ ഏജൻസിയും ഇതിനെ ശരിവയ്ക്കുന്നു.ഫാക്ടറികളും, വാഹനങ്ങളും തുപ്പുന്ന വിഷപ്പുക അന്തരീക്ഷത്തെ മലിനമാക്കുന്നു എന്നത് ഏറെ പ്രസക്തമാണ്.

ജീവൻ നിലനിർത്തുന്നതിന് വായു ആവശ്യമാണ് അതുപോലെ ശുദ്ധജലവും. എന്നാൽ ഇപ്പോൾ ശുദ്ധജലം ഒരു സങ്കല്പം ആയി മാറുകയാണ് ചെയ്യുന്നത്. അപകടകാരികളായ കാഡ്മിയം, ലെഡ് എന്നീ രാസവസ്തുക്കൾ ജലത്തിൽ ചേർന്നുകൊണ്ട് ശുദ്ധജലം മലിനമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഉദാഹരണമാണ് ഗംഗ, യമുന, ചാലിയാർ, പെരിയാറുമെല്ലാം. ർ അവയെല്ലാം മലിനജലമായി മാറുന്ന ഒരു അവസ്ഥയായി മാറി എന്നുള്ളത് ഏറെ ദുഃഖകരമായ ഒരു വിഷയമാണല്ലോ. ഇതുമൂലം കോളറ, ടൈഫോയ്ഡ്, തുടങ്ങിയ രോഗങ്ങൾ ലോകമെങ്ങും വ്യാപിക്കുകയാണ്. മലിനീകരണം ലഘൂകരിക്കാനുള്ള നിരവധി ആധുനിക സംവിധാനങ്ങൾ ശാസ്ത്രം കണ്ടുപിടിച്ചുവെങ്കിലും അതെല്ലാം പൂർണ്ണമായും ഫലപ്രദമാണ് എന്ന് പറയാൻ വയ്യ.

പരിസ്ഥിതി മലിനീകരണം തടയാൻ നിരവധി നിയമങ്ങൾ പ്രചാരത്തിൽ വന്നു. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുകയും പ്രമുഖ വ്യക്തികളുടെ നിരന്തര പ്രവർത്തനങ്ങൾ വലിയ അവബോധം സൃഷ്ടിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് എന്ന് മിക്ക രാജ്യങ്ങളും മനസ്സിലാക്കി. എന്നതിന് ഉദാഹരണമാണ് റഷ്യയിലെ 'സോച്ചി കരിങ്കടൽ' തീരപ്രദേശം. സോച്ചി കരിങ്കടൽ പ്രദേശം മലിനീകരണം ആയപ്പോൾ അവിടെ പുകവലി രഹിത നഗരമാകാൻ റഷ്യ നിർബന്ധിതരായി.

2018 ഓഗസ്റ്റ് പതിനഞ്ചാം തീയതി മുതൽ നടന്ന പ്രളയം എന്ന മഹാദുരന്തം നമ്മൾ കേരളീയർക്ക് പ്രകൃതി തന്ന ഒരു ഓർമ്മപ്പെടുത്തലാണ്. നാം മലിനമാക്കിയ പുഴകളും കായലുകളും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ വലിച്ചെറിഞ്ഞ ചപ്പുചവറുകൾ നമുക്ക് തന്നെ തിരിച്ചടിയായി വന്നത് നമ്മൾ കണ്ടതാണ്. ഇതെല്ലാം മനസ്സിലാക്കി കൊണ്ട് നമ്മൾ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്.

അത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.




Benzeer shajahan
8 E എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം