എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

പണ്ടൊരു നാളിൽ ഭൂതത്താനായി വന്നൊരു വൈറസ്
കറുത്തമരണം സമ്മാനിച്ചു പ്ലേഗ് എന്നൊരു പേരിൽ
കൊന്നുമുടിച്ചു ജീവനൊരായിരം
അതിനെ ജയിച്ചു മനുഷ്യർ
പിന്നൊരു നാളിൽ വന്നതോ മലമ്പനിയായി
കോളറ എന്നൊരു പേരിൽ
പിന്നെയും വന്നു വൈറസ് ഭൂതം
അവനെയും തുരത്തി
പിന്നെയും അതാ വന്നല്ലോ വസൂരി എന്നൊരു പേരിൽ
പിന്നെയും കാലം കടന്നങ്ങു പോകവേ
H1ആയി N1ആയി
പിന്നെയിതാ പക്ഷി പനിയായും പന്നി പനിയായും
കഴിഞ്ഞുപോയാരാ വർഷം വന്നതോ നിപ്പാ വൈറസ് എന്നൊരു പേരിൽ
ഇന്നവൻ എത്തിയതോ കൊറോണാ വൈറസായി
നമ്മളതിനായി നല്കിയതോ കോവിഡ് 19 എന്നൊരു പേരും
ഭയന്നു വിറച്ചു മാനവരാശി
ജീവനെടുത്തതോ ലക്ഷങ്ങൾ
മരുന്നില്ലാ മാരണത്തെ
കൈ കഴുകിയും മൂക്കും വായും മൂടി കെട്ടിയും
നിശ്ചിത അകലം പാലിച്ചും
പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നും
ഒറ്റകെട്ടായി ഒരു മനമോടെ
ജയിച്ചു കാട്ടാം ഭൂതത്താനെ
തുരത്തി അകറ്റാം കൊറോണയെ..............

സാന്ദ്ര. എസ്
7 എം. ജി. എം. യു. പി. എസ്. എടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - കവിത