നാട്ടിലെത്താൻ കൊതിക്കുന്ന മലയാളിയും
നിന്റെ നാടുവിടാൻ കൊതിക്കുന്ന ബംഗാളിയും
വേർതിരിഞ്ഞു നിന്നൊരു രാഷ്ട്രിയവും
ഇന്ന് ഒന്നുചേർന്ന് കോറോണയെ എതിർത്തിടുന്നു
കൈകളും കഴുകേണ്ടേ ഹസ്തദാനം മാറ്റേണ്ടേ
എങ്ങുമെങ്ങും പോകേണ്ട വീടിനുള്ളിൽ സ്റ്റേയ്ച്ചെയ്യാം
ലോകമെങ്ങും ഭീഷണിയാകും കോറോണേ
ഒരായിരം ഹെൽപുമായി കേരളസർക്കാർ
ലോകമെല്ലാം വിപത്താം ഭീഷണിയാം കോറോണേ
പോകൂ....... തിരികെ പോകൂ..
നാടിനെയും സംരക്ഷിക്കാം വീടിനെയും സംരക്ഷിക്കാം ഇരിക്കൂ... വീട്ടിലിരിക്കൂ...
മുഖത്തിന് മാസ്ക്കുണ്ട് കൈകൾക്ക് സാനിറ്റൈസർ
ഈ നാടിനെ സംരക്ഷിക്കാൻ കൂടാം
ആരോഗ്യ വകുപ്പുണ്ട് പോലീസും കൂടുണ്ട്
ധൈര്യത്തോടെ കോവിഡിനെ ചെറുക്കാം
ആരുവന്നാലും ഒരുമീറ്റർ അകലം. (ലോകമെല്ലാം... )