എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകൾ


കേരളം ഇന്നു ആഭിമുഖീകരി ച്ചിരിക്കുന്നത് ഒരു മഹാമാരി യാണ്.CORONA VIRUS DISEASE 2019 എന്ന ഈ വൈറസ് COVID-19 എന്ന ചുരുക്കപേരിൽഅറിയപ്പെടുന്നു.കേരളത്തെ മാത്രമല്ല ഇതു ബാധിച്ചിരിക്കുന്നത്. ലോകം മുഴുവനും ഈ മഹാമാരി ബാധിച്ചിരിക്കുന്നു. ലക്ഷത്തിൻമേലെ ജീവനുകൾ പൊലിഞ്ഞു കഴിഞ്ഞു.ബാക്കി യുള്ളവരുടെ ജീവനായി പൊരുതികൊണ്ടിരിക്കുന്നു.അതിനായി നമ്മുടെ കേരളം ഒറ്റകെട്ടായി നിൽക്കുന്നു.ആരോഗ്യ ജീവനക്കാർ അവരുടെ കുടുംബം പോലും ഉപേക്ഷിച്ചു പ്രവർത്തിക്കുകയാണ്.ഇതിന്റെ തുടർചയായി ലോകം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ലോക്ക്ഡൌൺ കാലം കലകളെയും കഴിവുകളെയും പ്രയോജനപ്പെടുത്തുക.വീട്ടിലിരിക്കുന്ന നാം നമ്മളെ തന്നെയാണ് രക്ഷിക്കുന്നത്.രാവും പകലും ഇല്ലാതെ ഈ രോഗത്തിനെതിരെ പോരാടുന്നവർക്കുവേണ്ടി എങ്കിലും നാം സർക്കാരിന്റെ നിർദേശങ്ങൾ എല്ലാം പാലി ക്കണമെന്ന് മനസ്സിൽ ഉറപ്പിക്കുക. ഇതു ആശങ്കയുടെ കാലമല്ല കരുതലിന്റെ കാലമാണ്.നാം നമ്മെ തന്നെയാണ് രക്ഷിക്കേണ്ടത്. കേരളം ഇതിനുമു മ്പേ നേരിട്ട സംഭവമാണ് നിപ്പാ വൈറസ് അതിനെ അതിജീവിച്ചപോലെ നാം ഇതിനേയും അതിജീവിക്കും.തളരാതെ പോരാടും. ഒന്നിനും നമ്മളെ തകർക്കാൻ കഴിയില്ല, തളർത്താനും. നാളെയുടെ നന്മയ്ക്കായി കൈകോർക്കാം..... കൈകോർക്കാം എന്നല്ല വീട്ടിൽ ഇരിക്കാം..... STAY HOME STAY HEALTHY. “

എൽസ നിനാൻ
8C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം