രോഗപ്രതിരോധം
കൊറോണ വൈറസ് എന്ന് കേട്ടപ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം എത്തിയത് നിപ്പയുടെ ഭീതി കാലം തന്നെയാണ്. നിപ്പ പോലെ അത്ര ഗുരുതരമല്ല കോവിഡ് 19 എന്ന് ആരോഗ്യപ്രവർത്തകർ വിശദീകരിക്കുകയും ചെയ്തു. കൊറോണ വൈറസ് ഇപ്പോൾ ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് .ഈ ഒരു അവസരത്തിൽ നമ്മുടെ ആരോഗ്യ വകുപ്പ് തുടക്കത്തിൽ തന്നെഅതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി കൊണ്ടുവരികയാണ്. അതിൽ നമ്മൾ വിജയിക്കുകയും ചെയ്തതാണ് . എന്നാലിപ്പോൾ പത്തനംതിട്ടയിൽ ഒരു കുടുംബത്തിന്റെ നിരുത്തരവാദിത്വ പ്രവർത്തനംകൊണ്ട് കൊറോണാ വൈറസിനെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിരിക്കുന്നു.ഇനി ഈ വൈറസിന്റെ വ്യാപനം തടയാൻ നമുക്ക് എത്രമാത്രം കഷ്ടപ്പെടണം. ഇതിൽ നിന്നും അതിജീവിക്കാൻ നമ്മൾ പല മുൻകരുതലുകളും എടുക്കണം.
- വീട്ടിൽ തന്നെ താമസിക്കുക.
- യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക.
- പൊതുപരിപാടികൾ മാറ്റിവെക്കുക
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
- കഴുകാത്ത കൈകളാൽ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടരുത്.
- നല്ല ശ്വസനശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|