എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പ്രിയ ഉപഭോക്താക്കളെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയ ഉപഭോക്താക്കളെ


ഇതുവരെ ആയിരക്കണക്കിന് ആൾക്കാരെ ബാധിച്ചിട്ടുള്ള കൊറോണ വൈറസ്സിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇൗ ലോകത്തിലെ പല രാജ്യങ്ങളിലെ ആളുകളെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന ഇൗ മഹാമാരിയെ തീർച്ചയായും നമ്മൾ അതിജീവിക്കും. കോവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ ദിവസം കൂടുംതോറും കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും ഇൗ മഹാമാരിക്കെതിരെ പ്രതിരോധിച്ച് കൊറോണ എന്ന വൈറസിനെ അതിജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സംസ്ഥാനം കേരളമാണ് എന്നതിൽ നാം അഭിമാനം കൊള്ളുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ഇൗ നേട്ടത്തിന് കാരണം നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും കൂടാതെ ഇവർ പറയുന്ന നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്ന ജനങ്ങളുമാണ്. ഇൗ രോഗം പടരുന്നത് അടുത്തടുത്ത് നിന്നുളള സംസാരത്തിലൂടെയും, സ്പർഷണത്തിലൂടെയും, കോവിഡ് ബാധിച്ചവർ നമ്മുടെ അരികിൽ ഇരുന്ന് തുമ്മുകയും ചുമക്കുകയും ചെയ്യുക എന്നതിലൂടെയുമാണ്‌. ഒരു ശരീരത്തിൽ ഇൗ വൈറസ് 12 മണിക്കൂറിനുള്ളിൽ 1000 ഇരട്ടി വർദ്ധിക്കുകയും മറ്റുള്ളവരുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു. ക്വാറന്റീൻ അവധിയിലൂടെ കോവിഡ് ബാധിച്ചവരിൽ നിന്നും ആരോഗ്യമുള്ള ശരീരത്തിലേക്ക് പകരാതിരിക്കുവാൻ വേണ്ടി നാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ്. കുറഞ്ഞത് ഒരു മീറ്റർ അകലത്തിൽ നാം ആളുകളുമായി സമ്പർഗത്തിൽ ഏർപ്പെടുക, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക, ആവശ്യഘട്ടത്തിൽ നാം പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, 20 സെക്കൻഡിൽ കുറയാതെ കൈ സോപ്പ് ഉപയോഗിച്ചു കഴുകുക, ആവശ്യഘട്ടത്തിൽ നാം പുറത്തു പോയി വരുമ്പോൾ മുഖം, കൈ, കാൽ എന്നിവ നന്നായി കഴുകിയ ശേഷം വീട്ടിൽ പ്രവേശിക്കുക എന്നിവയിലൂടെയാണ് നാം കോവിഡിനെത്തിരെ പ്രതിരോധിക്കുന്നത്. കോവിഡിന്റെ പ്രകടമായ രോഗ ലക്ഷണങ്ങൾ ശ്വാസ തടസ്സം, തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിനമായ പനി എന്നിവയാണ്. ഇത്തരം രോഗ ലക്ഷണങ്ങൾ ഉള്ളവരെ നാം മാസ്ക് ഉപയോഗിക്കാൻ നിർബന്ധിക്കുകയും, അവരുമായി അകലം പാലിക്കുകയും ആശുപത്രിയിൽ ചികിത്സ തേടാൻ നിർബന്ധിക്കുകയും ചെയ്യുക. കേരളം ഇതിനോടകം തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. പ്രളയത്തെയും, നിപ്പായെയും, സീക്കായെയും പ്രതിരോധിച്ചതുപോലെ തീർച്ചയായും കോവിഡിൽ നിന്നും നാം മുക്തരാകും. "Let's break the chain "

ജുവൈരിയ എസ്
9G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം