എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും .......

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും .......


ജീവൻ്റെ തുടിപ്പ് ഭൂമിയിൽ നിലനിൽക്കാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്നാണ് പരിസ്ഥിതി .ഒരു പാരിസ്ഥിതിക സമൂഹത്തിൽ പ്രവർത്തിച്ചുപോരുന്ന സങ്കീർണ്ണമായ ,ഭൗതിക ,രാസ ,ജൈവ ഘടകങ്ങളെ ആണ് പരിസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത് .അന്തരീക്ഷം, കടൽ ,കാലാവസ്ഥ ,ഭൂരൂപങ്ങൾ എന്നിവ ഭൗതിക ഘടകങ്ങളിൽ ഉൾപ്പെടുമ്പോൾ പ്രകൃതിയിൽ കാണപ്പെടുന്ന വാതകങ്ങളും മറ്റും രാസഘടകങ്ങൾ ഇൽ ഉൾപ്പെടുന്നു .മനുഷ്യരെ ഉൾപ്പെടുന്ന ജീവജാലങ്ങൾ ആണ് ജൈവ ഘടകങ്ങളുടെ ഈ പട്ടികയിൽ ഉൾപ്പെടുന്നത് പരിസ്ഥിതി മാനവ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് .ശ്വസിക്കുന്ന വായു ,കുടിക്കുന്ന ജലം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ പരിസ്ഥിതിക്ക് വലിയ പങ്കുണ്ട് .കാലാവസ്ഥാ വ്യതിയാനം ,ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം എന്നിവ പരിസ്ഥിതിയുടെ താളത്തിനനുസരിച്ച് മായിട്ടാണ് നീങ്ങുന്നത് .കാടും മലയും ജീവജാലങ്ങളും ആണ് ഭൂമിയുടെ സമ്പത്ത്. ജല സംവരണത്തിന് "ഭൂമിയുടെ അണികൾ "എന്നറിയപ്പെടുന്ന മലകൾപ്രധാന പങ്കുവഹിക്കുന്നുണ്ട് . ആധുനിക കാലത്തിൽ പരിസ്ഥിതി ധാരാളം ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട് .ഭൂമിക്ക് ഹരിതകം പകർന്നുകൊടുക്കുന്ന വനങ്ങളെ മനുഷ്യർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് .അന്യായമായ കടന്നുകയറ്റവും സ്വാർത്ഥ ലാഭങ്ങൾക്ക് ആയുള്ള പരക്കംപാച്ചിൽ പ്രകൃതിയെ കശാപ്പു ചെയ്യുകയാണ് .ഇവയെല്ലാം പരിസ്ഥിതി മലിനീകരണത്തെ കാണു ഭൂമിയെ നയിക്കുന്നത് . പ്രകൃതിയിലുള്ള ഘടകങ്ങളുടെ സ്വാഭാവിക ഘടനഇൽ മാറ്റം സംഭവിക്കുകയോ അന്യ ഘടകം പ്രകൃതിയുടെ ഘടനയിൽ മാറ്റം കൊണ്ടുവരികയോ ചെയ്യുന്നതിനെയാണ് പ്രകൃതി മലിനീകരണം എന്ന് പറയുന്നത് . വായുമലിനീകരണം ,ജലമലിനീകരണം ,റേഡിയോ ആക്ടീവ് ഘടകങ്ങൾ മൂലമുള്ള നാശനഷ്ടം ,ശബ്ദമലിനീകരണം എന്നിവയാണ് നാമിന്ന് നേരിടേണ്ടിവരുന്നത് . വായുമലിനീകരണം വളരെ വിനാശകരമായ അവസ്ഥയിലാണ് മനുഷ്യരാശിയെ നയിക്കുന്നത് . ഗ്രീൻ ഹൗസ് എഫക്ട് മൂലം ആഗോളതാപനത്തിന് അളവ് ക്രമാതീതമായി ഉയർന്നുവരികയാണ് .ഇത് അന്തരീക്ഷത്തിലെ ഓക്സിജൻ സ്വാഭാവിക ഘടനയിൽ മാറ്റം കൊണ്ടു വരുന്നു .മാത്രമല്ല സി എഫ് സി പോലുള്ള രാസവസ്തുക്കൾ അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് വിള്ളൽ വരുത്തുന്നു .ഇന്ന് ,ഈ പ്രശ്നത്തിന് ഉത്തമ തെളിവാണ് ആർട്ടിക് ധ്രുവത്തിൽ മുകളിൽ രൂപപ്പെട്ടിരിക്കുന്ന വലിയ വിള്ളൽ .ജലമലിനീകരണം മറ്റൊരു വിപത്താണ് .ഇതുമൂലം ജലത്തിൻറെ പി എച്ച് ഇൽ ഗണ്യമായ മാറ്റം ഉണ്ടാവുകയും ഇവമൂലം രോഗങ്ങൾ വ്യാപിക്കുകയും ചെയ്യുന്നു .മാത്രമല്ല ,ജലസസ്യങ്ങളും ജീവികളും ചത്തൊടുങ്ങുന്നത് കാരണമാകുന്നു . കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം മണ്ണിൻറെ ജൈവ ഘടനയെ നശിപ്പിക്കുന്നു അതിൻറെ ഫലപുഷ്ടി യെ തകർക്കുകയും ചെയ്യുന്നു .മാത്രമല്ല മനുഷ്യൻറെ അതിജീവനത്തിന് ആവശ്യമായ സൂക്ഷ്മജീവികളും നശിപ്പിക്കുന്നു .വികസനത്തിന് പേരിൽ വളർന്നുവരുന്ന സാങ്കേതിക ആണവ പരീക്ഷണങ്ങൾ പ്രകൃതിയിലേക്കുള്ള റേഡിയോ ആക്ടീവ് ഘടകങ്ങളുടെ വിക്ഷേപണത്തിന് കാരണമാകുന്നു .ഇതുമൂലം അന്തരീക്ഷ മലിനീകരണം സർവ്വശക്തിയും പൂണ്ട് മനുഷ്യരാശിയുടെ ഉന്മൂലനത്തിന് കച്ചകെട്ടി നിൽക്കുകയാണ് . അന്താരാഷ്ട്രതലത്തിൽ യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധമുണ്ടാക്കാൻ അതിൻറെ സംരക്ഷണത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് .ഗ്രീൻ ബെൽറ്റ് മൂവ്മെൻറ് പോലെയുള്ളവ ഇവയുടെ ആക്കം കൂട്ടുകയാണ് .മരങ്ങൾ നട്ടു പിടിപ്പിക്കുക ജലാശയങ്ങൾ മണ്ണിട്ട് മൂടുകയോ ചപ്പുചവറുകൾ നിക്ഷേപിക്കുകയോ ചെയ്യരുത് .രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകൾ ഓർക്കുക ....


"NATURE GIVES ENOUGH FOR MAN'S NEEDS, NOT FOR HIS DEEDS"

അനാൻ ഹെന്ന നസീർ
10 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം