എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി ......

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കൊലയാളി ......


ലോകത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ മഹാമാരി ആണ് കൊറോണ വൈറസ് . ഇതിനോടകം തന്നെ ലക്ഷോപ ലക്ഷം ആളുകൾക്ക് വൈറസ് ബാധ പിടിപെടുകയും നിരവധി ആളുകൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു .കൊറോണ വൈറസ് 2019 എന്നതിൻറെ ചുരുക്കരൂപമാണ് കോവിഡ് 19.2020 ഫെബ്രുവരി ഒന്നിനാണ് ലോകാരോഗ്യസംഘടന ഈ പേര് നൽകിയത് .ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തിയ ഈ വൈറസിനെ ഉത്ഭവകേന്ദ്രം ചൈനയിലെ മോഹൻ എന്ന സ്ഥലമാണ് . പനി ,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ ആയി പറയുന്നത് .പിന്നീട് ഇത് നിമോണിയ ലേക്ക് നയിക്കും .വൈറസ് ബാധ ഉണ്ടായി 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും .ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി കടുത്ത ചുമ ജലദോഷം അസാധാരണമായ ക്ഷീണം ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ ആണ് കൊറോണ സ്ഥിരീകരിക്കും. ഈ വൈറസിന് വാക്സിനേഷൻ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ പൊറോട്ട പകരുന്ന മേഖലകളിലേക്ക് അല്ലെങ്കിൽ ഇത്തരത്തിലുള്ള രോഗബാധിതരായി സമ്പർക്കം പുലർത്തുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് . പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ് .പലപ്പോഴും പലരുമായി അടുത്തിടപഴകുന്ന അവരായിരിക്കും നമ്മൾ .ആശുപത്രികൾ ഓരോ രോഗികൾ അല്ലെങ്കിൽ പൊതുഇടങ്ങളിൽഇടപഴകി കഴിഞ്ഞാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക .ഈ വൈറസിന് മരുന്നു വാക്സിനേഷന് ഇതുവരെയും കണ്ടിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏറ്റ് വരിൽ നിന്നും ഏറ്റ് വരിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത് . 2002ലും 2003ലും ഇതുപോലെ ചൈനയിൽ സർസ് ചൈനയിൽ സർസ് രോഗം പടർന്നിരുന്നു . അന്ന് ആയിരക്കണക്കിന് പേരാണ് മരിച്ചത്. വൈറസ് ബാധ പിടിച്ചുകെട്ടാൻ അതിനായി നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും അക്ഷീണം പ്രയത്നിക്കുകയാണ് .അതിൻറെ ഭാഗമായി രാജ്യത്തെ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് .കൂടാതെ വൈറസ് ബാധ ചെറുക്കാനായി ഇടയ്ക്കിടെ കൈകൾ കഴുകുകയും മാസ്ക് ധരിക്കുകയും ആൾക്കൂട്ടം ഒഴിവാക്കുകയും ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു . വീടുകളിൽ ഇരിക്കുന്നതുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്കും ഭാഗമാകാം .വീട്ടിലിരുന്നുകൊണ്ട് നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് നൽകാം .സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി കൊറോണാ വൈറസ് എന്ന മഹാവിപത്തിനെ പിടിച്ചുകെട്ടാം .

ഷിഫാന എസ്
9 A മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം