എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ഒരുമിക്കാം ,മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം ,മുന്നേറാം


മലയാളക്കരയെ മാത്രമല്ല ലോകമെമ്പാടും മനുഷ്യമനസ്സുകളെ ഭീതിയുടെയും,മരണത്തിൻെറയും മുൾമുനയിൽ നിർത്തിയ പകർച്ചവ്യാധിയായി കൊറോണ അഥവാ കോവിഡ് 19 മാറിക്കഴിഞ്ഞിരിക്കുന്നു.മനുഷ്യരുടെ ശരീരത്തെ മാത്രമല്ല മനസ്സിനേയും തളർത്തി നമ്മിൽ ആധിപത്യം സ്ഥാപിക്കാനും ഈ മഹാമാരിക്ക് കഴിഞ്ഞു.ഈ മഹാമാരിയിൽ നിന്നും ലോകം സമ്പൂർണമായും കരകയറിയിട്ടല്ല എങ്കിലും ഈ വ്യാധിക്ക് മുൻപിൽ തോറ്റുകൊടുക്കാതെ ഇതിനുമുന്നിൽ എടുക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ;ഇനി വരുന്നൊരു തലമുറയ്ക്ക ഇവിടെ വാസം സാധ്യമോ???.. എന്ന കവിവരികൾ നാമോരോരുത്തരിലും ചിന്ത ഉരുവാക്കേണ്ടിയിരിക്കുന്നു.ഓരോ വർഷവും ഒന്നോ അതിൽക്കൂടുതലോ മഹാമാരികളെ അയച്ച് ഭൂമി അതിൻെറ കോപാഗ്നി ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ കോവിഡ്19 എന്ന പകർച്ചവ്യാധി ഒരാളെ കീഴ്പ്പെടുത്തിയില്ലെങ്കിൽ അത് മറച്ചുവെക്കാതെ അത് അയാളിൽ നിന്ന് പകരാതെ ,ലോകത്തെ അത് കീഴ്പ്പെടുത്താതെ നോക്കേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ്. ഇതിനെ ചെറുത്തുനിൽക്കാൻ വേണ്ട മുൻകരുതലുകൾ സർക്കാർ മുഖേന നാം അറിഞ്ഞിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു  : നിർബന്ധമായും മുഖാവരണം ധരിച്ച് മാത്രം പുറത്തിറങ്ങുക

ശുചിത്വം പാലിക്കുക
സാമൂഹ്യ അകലം പാലിക്കുക
ഏത് പ്രതിസന്ധിഘട്ടത്തിലും മനുഷ്യമനസ്സുകൾ ഒരുമിച്ച് മുന്നേറുന്നു.ശാരീരികമായി മറ‍ഞ്ഞിരുന്നാലും ആ മറവിൽ നിന്നു കൊണ്ട് പൊതുന്മയ്ക്കായി പ്രവർത്തിക്കാം നമ്മുക്ക് കൊറോണയെ മറികടക്കാം, ഒറ്റക്കെട്ടായി.
സാറ എൽസ വർഗ്ഗീസ്
8 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം