എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ഈ ലക്ഷ്മണരേഖ നാം ലംഘിച്ചുകൂട.......

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ലക്ഷ്മണരേഖ നാം ലംഘിച്ചുകൂട.......


ലോകത്തെ വിറപ്പിച്ച മുൾമുനയിൽ നിർത്തി സംഹാരതാണ്ഡവം ആടുന്ന നഗ്നനേത്രങ്ങൾക്ക് ഗോചരം അല്ലാത്ത സൂക്ഷ്മാണു നോവൽ കൊറോണ വൈറസ് ഇന്ന് നമ്മുടെ പേടിസ്വപ്നമാണ് 2019നവംബറിൽ ചൈനയിലെ മോഹൻ നഗരത്തിൽ നിന്ന് ഉത്ഭവിച്ച ഈ രോഗത്തിന് കൊറോണ വൈറസ് ഡിസീസ് 19 അല്ലെങ്കിൽ covid 19 എന്ന ഓമനപ്പേര് ശാസ്ത്രലോകം നൽകി.സംഹാര ശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഇപ്പോൾ സ്വന്തം വീട്ടിലേക്ക് ഒരു മുറിയിലേക്ക് ഒതുങ്ങിയിരിക്കുകയാണ് രാജ്യങ്ങളെല്ലാം ശവപ്പറമ്പായി മാറിയിരിക്കുന്നു.മുന്നറിയിപ്പുകളെ അവഗണിച്ചതിൻറെ പരിണിതഫലമാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജാഗ്രതയോടെ രോഗത്തിന് ചങ്ങല മുറിച്ചാൽ രോഗത്തെ നിയന്ത്രണവിധേയമാക്കാൻ കഴിയും. രോഗം ഉള്ളവരുമായി അടുത്തിടപഴകിയാൽ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സാമൂഹിക അകലം ഏറ്റവും നല്ല രോഗ പ്രതിരോധ മാർഗമാണ് . രോഗബാധിതരായവർ പൊതുസ്ഥലങ്ങളിൽ തുമ്മുകയോ,തുപ്പുകയോ ചെയ്യുമ്പോൾ വ്യാപിക്കുന്ന വൈറസിന് 20 മിനിറ്റ് സമയം വരെ അന്തരീക്ഷത്തിൽ നിലനിൽക്കാൻ കഴിയുന്നു .ഈ അവസരങ്ങളിൽ മാസ്കുകൾ,ടിഷ്യു പേപ്പർ ഇവയുടെ ഉപയോഗം കർശനമാക്കണം .വീടുകളിൽ എത്തിച്ചേർന്നാൽ കൈകൾ സാനിറ്റൈസർ, സോപ്പോ ഉപയോഗിച്ചു കൊണ്ട് 20 സെക്കൻഡ് വെള്ളം ഉപയോഗിച്ച് വൃത്തിയായി ശുചിയാക്കാം ,കാരണം ഇ വൈറസിന്റെ പുറത്ത് ഒരു ആവരണം ഉണ്ട്.മേൽപ്പറഞ്ഞ രീതിയിൽ വൃത്തിയാക്കുമ്പോൾ ആ ആവരണം നശിച്ച് വൈറസിനെ നിർമാർജ്ജനം ചെയ്യാൻ കഴിയുന്നു. പൊതുസ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് കണ്ണ് മൂക്ക് വായ് എന്നിവ കാത്തിരിക്കുക ഹസ്തദാനം ആലിംഗനം എന്നിവ ഒഴിവാക്കുക .വീട്ടിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക .60 വയസ്സിന് മുകളിൽ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി വീഡിയോ കോൾ വഴിയോ ഫോണിലൂടെയോ ബന്ധപ്പെടുക. അകലം പാലിച്ച് മറ്റുള്ളവരുമായുള്ള സൗഹൃദം നിലനിർത്തുക.വ്യാജ വാർത്തകളെ അവഗണിക്കുക .പുകയില ലഹരി പദാർത്ഥങ്ങൾ മദ്യം എന്നിവ വർജിക്കുക, തുടർച്ചയായ ചുമ ശ്വാസതടസ്സം വിശപ്പില്ലായ്മ തൊണ്ടവേദന എന്നിവയുണ്ടായാൽ ദിശയുടെ ഹെൽപ്ലൈൻ നമ്പറായ 1056ലോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക .രോഗം ബാധിച്ചവരെ നമ്മൾ ഒരിക്കലും ഒറ്റപ്പെടുത്തരുത്. അവരുടെ മാനസിക സന്തോഷത്തിനായി അവരുടെ ഫോണുകൾ കൂടി സംസാരിക്കണം .ശാരീരിക അകലം പാലിച്ചുകൊണ്ട് മാനസിക ആരോഗ്യം നിലനിർത്തുക .ആരോഗ്യമുള്ള ജനത ഒരു രാജ്യത്തിന് അമൂല്യ സമ്പത്താണ് എന്ന സതൃം വിസ്മരിക്കാതെ ഭയം മറന്ന് ജാഗ്രതയോടെ covid-19എന്ന സമൂഹ വ്യാപനമഹാമാരിയുടെ ചങ്ങലയെ ലക്ഷമണ രേഖകളിൽ നിന്നു കൊണ്ടുതന്നെ പൊട്ടിച്ചെറിയാം.പ്രതിരോധത്തിൽ നമ്മുടെ കൊച്ചുകേരളം വളരെയേറെ മുന്നിലാണ്. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നമ്മൾ അതേപടി പാലിച്ചുകൊണ്ടാണ് ഇത് സാധിച്ചത് .ഈ മാർഗനിർദേശങ്ങൾ നമ്മൾ മുന്നോട്ടു തുടരണം. സ്വന്തം ജീവൻ ത്യാഗം ചെയ്ത് covid രോഗികൾക്ക് അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആരോഗ്യപ്രവർത്തകരും പോലീസുകാരും ഉണ്ട് .അവരെ നമ്മൾ നന്ദിയോടെ സ്മരിക്കുകയും ആദരിക്കുകയും വേണം.സാമുഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യപ്രവർത്തകർ പറയുന്ന രീതിയിൽ മനസ്സുകൊണ്ട് ഒറ്റക്കെട്ടായി മഹാമാരിയെ തുരത്തണം.

Gouri Shaji
7 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം