എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

നമ്മുടെ പൂർവ്വികർ പ്രകൃതിയെ തന്നെ മക്കളെപ്പോലെ സ്നേഹിച്ചു .പ്രകൃതിയിൽ വരുന്ന മാറ്റങ്ങളെപ്പോലും അവർ തിരിച്ചറിഞ്ഞിരുന്നു.എന്നാൽ ആധുനിക യുഗത്തിലെ മനുഷ്യരായ നമ്മൾ പ്രകൃതിയെ എന്താണ് ചെയ്യുന്നത് ?നമ്മുടെ ലാഭത്തിനു വേണ്ടി പ്രകൃതിയെ നാം പല രീതിയിൽ ചൂഷണം ചെയ്യുന്നു. മരങ്ങൾ മുറിക്കുന്നതിലൂടെ വനങ്ങൾ നശിക്കുന്നു. നദിയും പുഴയും പലതരം മാലിന്യങ്ങൾ കൊണ്ട് മലിനമാക്കുന്നു. വയൽ നികത്തിയും കുന്നുകൾ ഇടിച്ചും മനുഷ്യൻ പ്രകൃതിയോട് ക്രൂരത കാട്ടുന്നു. പ്രകൃതിയെ ഏതെല്ലാം തരത്തിൽ നാം വേദനിപ്പിക്കുന്നു, അത് നമ്മോട് പരാതി പറയുന്നുണ്ടോ? പ്രകൃതിയെ വേദനിപ്പിക്കുന്നതിലൂടെ മനുഷ്യരായ നാം പല തരം ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രളയം, മറ്റു പല രീതിയിലുള്ള പ്രകൃതിദുരന്തങ്ങൾ, ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം പ്രകൃതിയും മനുഷ്യനും കൈകോർത്ത് പോകേണ്ടവരാണ് എന്ന്. പ്രകൃതിയുടെ യഥാർത്ഥ ശത്രു മനുഷ്യനാണ്

ഉദ്ദാഹരണമായി മണ്ണെടുക്കൽ നോക്കാം .മണൽവാരൽ മനുഷ്യനും പ്രകൃതിക്കും ഒരു പോലെ ദോഷം ചെയ്യുന്ന പ്രവൃത്തിയാണ്. നദിയിൽ നിന്നും ആഴത്തിൽ മണൽ വാരുമ്പോൾ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടമാകുന്നു. മണൽ മാറി ചെളിയാകുമ്പോൾ വെള്ളത്തിൻ്റെ പരിശുദ്ധി തന്നെ നഷ്ടപ്പെടുന്നു. നദികളുടെ കരകൾ ഇടിച്ച് മണൽ എടുക്കുന്നതിലൂടെ നമ്മുടെ കൃഷിഭൂമി നഷ്ടപ്പെടുകയും കാർഷിക വിളകൾക്ക് ദൗർലഭ്യം വരുകയും ചെയ്യുന്നു. നാം പ്രകൃതിയോട് ചെയ്യുന്ന ഓരോ പ്രവൃത്തിയും നമുക്കു തന്നെ ദോഷമായി ഭവിക്കുന്നു. കുട്ടികളായ നമുക്ക് പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോട് ഇണങ്ങി മുന്നേറാം.

ലിംന പി എസ്
4 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം