എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി/ ഇന്ന് ഇങ്ങനെ നാളെയോ?

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന് ഇങ്ങനെ നാളെയോ?

2020 മാർച്ച്‌ മാസത്തോടെ കൊറോണ എന്ന മഹാഭീകരൻ മരണം വിതച്ചു കൊണ്ട് ലോകത്തെ വരിഞ്ഞു മുറിക്കാൻ തുടങ്ങി. അതിവേഗം നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി, സകല മേഖലകളെയും കൈകോർത്തു പിടിച്ചു കൊണ്ടു കേരള നന്മക്കായി പ്രവർത്തനം ആരംഭിച്ചു. ഒരു സർക്കാരിനു ചെയ്യാവുന്നത് എന്തൊക്കെയാണോ അതും അതിലപ്പുറവും സഹായങ്ങൾ (പണമായും സാധനങ്ങളായും ഒക്കെ )കേരളത്തിലെ എല്ലാ വീടുകളിലും എത്തിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മത്സ്യം ഒഴികെ സകലമാന സാധനങ്ങളും വ്യാപാരികളും വീടുകൾക്ക് മുന്നിലെത്തി. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് തന്നെ അവയെല്ലാം വാങ്ങി കൂട്ടി ചെലവഴിച്ചു. ഒന്നാലോചിച്ചാൽ വീട്ടിൽ എല്ലാവരുമുണ്ട്, ചെലവാക്കാൻ സകലതും ഉണ്ട്. അപ്പോൾ എന്നും ഓണം പോലെ. കൊറോണ അവനു ആവശ്യമുള്ളത്ര ജനതയെ തട്ടിയെടുത്തു കൊണ്ട് പിൻവാങ്ങും. ആരോഗ്യ പ്രവർത്തനങ്ങൾക്കും പ്രാർഥനകൾക്കും പൂർണ്ണ ഫലം ലഭിക്കുന്ന കാലം വരും. ലോകം തുറക്കും. അന്ന് എന്താകും സ്ഥിതി. ഒന്നാലോചിച്ചു നോക്കൂ. പ്രളയം നമ്മൾ നേരിട്ടു, അതിജീവിച്ചു. ആ അതിജീവനത്തിന് മുട്ടുവാൻ വാതിലുകൾ ഉണ്ടായിരുന്നു. മുട്ടാതെ തുറന്ന വാതിലുളും. പക്ഷെ ഇന്നോ ? ലോകം അടഞ്ഞു കിടക്കയാണ്. സകലമാന മേഖലകളും സ്തംഭിച്ചു കിടക്കയാണ്. ലോക്‌ഡൗൺ കഴിഞ്ഞാലും ഓരോ മേഖലയും പ്രവർത്തനസജ്ജമാകാൻ കാലങ്ങൾ വേണ്ടി വരും. ഭവിഷ്യത്തുകൾ നേരിട്ടില്ല. നേരിടാൻ പോകുന്നതേയുള്ളൂ. എങ്ങനെ നമ്മൾ അതിജീവിക്കും. കാത്തിരുന്നു കാണാം

<
അദ്നാൻ അഹമ്മദ്‌
4 B എം.എൽ. പി. എസ്സ്. ഞാറയിൽക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കഥ