എം.എൻ.കെ.എം.ജി.എച്.എസ്.എസ്.പുലാപ്പറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ സ്ഥാപകൻ
സ്കൂൾ സ്ഥാപകൻ

കുതിരവട്ടം സ്വരൂപത്തിന്റെ ചരിത്രം സാമൂതിരിയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ കുതിരവട്ടം ഇവിടെ ആധിപത്യം സ്ഥാപിച്ചതായി ചരിത്ര രേഖകളിൽ കാണപ്പെടുന്നു. പാലക്കാ‌ട്, വളുവനാട് പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും പടവെട്ടി കീഴ്‌പെടുത്തിയിരുന്നതായി ഐതിഹ്യം ഉണ്ട്. പഴയ വളുവനാട് താലൂക്കിൽ പെട്ടതും ഇന്ന് മലപ്പുറം ജില്ലയിൽ ഉൾപ്പെട്ടതുമായ ആലിപ്പറമ്പ്, അരക്കുപറമ്പ് മുതൽ പാലക്കാടിനടുത്ത് മുണ്ടൂർ വരെയുള്ള പ്രദേശങ്ങളും കുതിരവട്ടം സ്വരൂപത്തിനു കീഴിൽ ആയിരുന്നുവെന്ന് കണക്കാകപ്പെടുന്നു. കുതിരവട്ടം സ്വരൂപത്തിലെ പുരുഷന്മാർക്ക് നാലുസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. കുതിരവട്ടത്തുനായർ എന്ന ഒന്നാം സ്ഥാനിക്ക് പാലക്കാട്ട് താലൂക്കിൽ ചാത്തന്നിരായിരൻ എന്നും വള്ളുവനാട് താലൂക്കിൽ കോതരാമൻ എന്നും പ്രത്യേക സ്ഥാനപ്പേരുകളുണ്ട്.1972-ൽ ആണ് എം.എൻ.കെ.എം. ഗവ. ഹൈസ്കൂൾ. മണ്ണിങ്കൽ നാരായണക്കുറുപ്പ് എന്ന മഹാനുഭാവന്റെ അനുഗ്രഹത്താൽ പ്രവർത്തനമാരംഭിച്ചത്. 1997-ൽ ഹയർ സെക്കൻഡറി വിദ്യാലയം നിലവിൽ വന്നു. കൊച്ചുകുട്ടികൾക്കായുള്ള പ്രീ പ്രൈമറി വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. പാലക്കാട് ജില്ലയിലെ മാതൃൃക വിദ്യാലയമായ M.N.K.M.G.H.S.S എന്ന ഞങ്ങളുടെ സ്ഥാപനം സാങ്കേതിക മികവടക്കമുള്ള നേട്ടങ്ങൾ കൊയ്യാനുള്ള പ്രയാണത്തിലാണ്.