എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു സംസ്കാരം
ശുചിത്വം ഒരു സംസ്കാരം
കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയുടെ തീക്ഷ്ണ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു കയാണ് നമ്മുടെ ഈ ലോകം. ആ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ശാരീരിക ആരോഗ്യ പരിചരണ വിഭാഗവുമായി നമുക്ക് സഹകരിക്കാം. എങ്ങനെയെന്നാൽ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, മാനുഷിക അകലം പാലിക്കുക, മാസ്കുകൾ, കൈയുറകൾ എന്നിവ ധരിക്കുക, താൽക്കാലികമായി ആഘോഷപരിപാടികൾ മാറ്റിവെക്കുക. ഈ വക കാര്യങ്ങളിൽ നമ്മുടെ ഈ കൊച്ചു കേരളം ഇന്ത്യയ്ക്കും ലോകത്തിനു തന്നെ മാതൃകയാണ്. ആരോഗ്യകാര്യങ്ങളിൽ കേരളം വച്ചുപുലർത്തുന്ന ഉൽക്കണ്ഠയും കരുതലും കേരളത്തിൽ രോഗവ്യാപനത്തിന് തോത് നല്ലൊരു പരിധിവരെ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് പ്രള യങ്ങളെയും നിപ്പ വൈറസ് ബാധയും പരാജയപ്പെടുത്തിയ പാരമ്പര്യവും നമ്മുടെ മുമ്പിലുണ്ട്. അതുപോലെ ഈ കൊറോണാ വൈറസിനെ യും ഒരു പരിധിവരെ നാം തടവിൽ ആക്കിയിട്ടുണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ധാരാളം ശീലങ്ങൾ നാമെല്ലാവരും പിന്തുടർന്നു വരുന്നുണ്ട്. അതിൽ നമുക്കെല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു പ്രധാനപ്പെട്ട ശീലമാണ് ശുചിത്വം. ശുചിത്വമില്ലായ്മ നമ്മളെയും നമ്മുടെ കുടുംബത്തെയും സമൂഹത്തെയും കാര്യമായിത്തന്നെ ബാധിക്കും. ഉപയോഗശൂന്യമായ സാധനങ്ങൾ വീട്ടിൽ സംസ്കരിക്കാൻ ശ്രമിക്കാതെ പൊതു ഇടങ്ങളിലും മറ്റും നിക്ഷേപിക്കുന്നത് മൂലം പരിസരമലിനീകരണവും തുടർന്ന് ഡെങ്കി പനി മഞ്ഞപ്പിത്തം എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അടുത്തകാലത്തായി കേരളീയരിൽ ഈ ദുശീലം ഏറിവരുന്നതായി കാണാറുണ്ട്. സർക്കാരിനെയും ആരോഗ്യവകുപ്പിനെ ഇടപെടൽ മൂലം ഇതിന് ഒരു പരിധിവരെ നമുക്ക് ചെറുത്തുനിൽക്കാൻ കഴിയുന്നുണ്ട്. വെറ്റില മുറുക്ക് ഉൾപ്പെടെ അസുഖമുള്ളവർ പൊതുഇടങ്ങളിൽ അശ്രദ്ധമായി തുപ്പുന്നതും മറ്റും കൊണ്ട് പരിസര മലിനീകരണം ഉണ്ടാകുന്നു. വ്യക്തി ശുചിത്വം കർശനമായി പാലിക്കുന്ന വരാണ് നമ്മൾ എങ്കിലും ചുരുക്കം ചിലരിൽ ഇവ തെറ്റിക്കുന്ന പ്രവണതയും കാണാൻ കഴിയും. നല്ലൊരു ആരോഗ്യമുള്ള, സന്മനസ്സുള്ള, സമാധാനമുള്ള, ശുചിത്വമുള്ള സമൂഹത്തിനു വേണ്ടി നമുക്ക് ഒത്തു ചേർന്ന് പരിശ്രമിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം