എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന്..

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന്......

പ്രകൃതി അമ്മയാണ്. ആ അമ്മയെ ദുരുപയോഗം ചെയ്യുകയാണ് പ്രകൃതിയിലെ മക്കൾ. മനുഷ്യരുടെ അത്യാഗ്രഹത്തിൽ ജീവൻവെടിയുകയാണ് നമ്മുടെ പ്രകൃതി. പ്രകൃതിയെ ഉപദ്രവിക്കുന്നതിന   ഭലമായിട്ടാണ്  പ്രകൃതിയുടെ മക്കളായ നാം അനുഭവിക്കുന്ന ഈ ദുരന്തങ്ങൾ. മനുഷ്യരുടെ ആവശ്യത്തിനായി  അവർ  പ്രകൃതിയെ നശിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്മിക്കാനുള്ള. അവസരം ആയി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂൺ 5 മുതലാണ് ലോക പരിസ്ഥി ദിനം ആചരിച്ചതുടങ്ങുന്നത്.ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ശുദ്ധജലവും ശുദ്ധവായുവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട് എന്ന സങ്കല്പമാണ്

ലോകപരിസ്ഥിതി ദിനത്തിൻെറ കാതൽ മനുഷ്യവംശത്തെ എന്ന ചങ്ങല കാർന്നു തിന്നാൻ ഉള്ള ശേഷിയുണ്ട് പടർന്നുപിടിക്കുന്ന ഇന്നത്തെ മാരകരോഗങ്ങൾക്ക്.  സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസനം പലപ്പോഴും പ്രകൃതി ദുരന്തത്തിന് കാരണമായിത്തീരുന്നു. അതുകൊണ്ട് പരിസ്ഥിതിക്ക് ദോഷമായി ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. വികസനം മൂലം പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെയും നിലനിൽപ്പ് അപകടത്തിൽ ആകും. 

 

ഭൂമിയിലെ ചൂടിനെ വർദ്ധനം കാലാവസ്ഥ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ മനുഷ്യവംശം അനുഭവിക്കുന്നു. ഭൂമിയിലെ ചൂട് വർധിക്കുന്നതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ന്റെ വർദനമാണ്. ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും കാർബൺഡയോക്സൈഡ് അളവ് 2300 കോടി ടൺ വ്യാപിക്കുന്നു. ഈ വാതകം അന്തരീക്ഷത്തിൽ പതിക്കുമ്പോൾ ഇതുമൂലമുണ്ടാകുന്ന ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷത്തിലെ താപനില വർധിച്ചു വരികയും ഈ കാരണത്താൽ മഞ്ഞുമലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിനിടെയാകുന്നു.

ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. കാർഷിക ഉൽപാദനത്തിന് സ്വീകരിച്ച് ഊർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്ഠത യെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്ത 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമായി കണക്കാക്കിയിരിക്കുന്നത്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടൽ മണ്ണൊലിപ്പ് വെള്ളപ്പൊക്കവും കൃഷിയെ നശിപ്പിക്കുകയും മണ്ണിന് ഫലഭൂയിഷ്ഠത യെ ഇല്ലാതാക്കുന്നു. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിലാണ് വനനശീകരണം ഏറി വരുന്നത്. ഈ ദുരന്തത്തിൽ നിന്ന് മോചനം ഏകാൻ ഒറ്റ വഴിയെ ഉള്ളൂ മരങ്ങൾ വച്ചു പിടിപ്പിക്കുക

.  

ഇതിൽ നിന്ന് മനുഷ്യന് കിട്ടുന്നത് ശുദ്ധവായുവാണ്. മരങ്ങൾ അന്തരീക്ഷത്തിലുള്ള കാർബൺഡയോക്സൈഡ് സ്വീകരിക്കുകയും തിരിച്ച് ഓക്സിജൻ നൽകുകയും ചെയ്യുന്നു. വെള്ളത്തെയും വായുവിനെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്താൻ വനങ്ങൾ പ്രയോജനപ്പെടുന്നു. ഭൂമിയിൽ 97 ശതമാനവും ഉപ്പുവെള്ളം ആണെങ്കിൽ ശുദ്ധ വെള്ളത്തിന്റെ ലഭ്യത പരിമിതമാണ്. നിരന്തരമായ ജലവിനയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിലെ ക്രമാതീതമായ കുറവും മനുഷ്യനിൽ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. കേരളത്തിലെ 80 ശതമാനം കിണറും മലിനം ആണെന്ന് സർക്കാരിന്റെ പരിസ്ഥിതി  ധവള പത്രത്തിലെ കണക്ക്. 

പരിസ്ഥിതി സംരക്ഷിക്കൂ നല്ലൊരു നാളേക്കായി.....

മീനു കൃഷ്ണ. ഡി
8 H എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം