എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ദൈവത്തിനും ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിനും ഒരു നിമിഷം

പതിവിലും നേരത്തെ അയാൾ ഉണർന്നു . രണ്ട് മണിക്കൂർ മാത്രം നീണ്ടു നിന്ന ആ നിദ്ര അയാളുടെ കണ്ണുകളിൽ നിഴലിച്ചുനിന്നു . ആശുപത്രി വരാന്തയിലൂടെ പലതും ചിന്തിച്ചുകൊണ്ട് അയാൾ നടന്നു . ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ടു ഒരു നേഴ്സ് വിളിച്ചു , 'ഡോക്ടർ ........' പുഞ്ചിരിയോടെ അയാൾ തിരിഞ്ഞു നോക്കി . "ഡോക്ടർ ......പുതിയ രണ്ട് കേസുകൾ വന്നിട്ടുണ്ട് ........"അവർ പറഞ്ഞു മുഴുവിപ്പിക്കും മുമ്പ് അയാൾ ധൃതിയിൽ മുന്നോട്ടു നടന്നു . രോഗികളുടെ മുഖത്തെ ദൈന്യതയും നിറഞ്ഞ മിഴികളും അയാൾക്കൊരു നിത്യ കാഴ്ചയായി മാറിയിരിക്കുന്നു . പറഞ്ഞു മടുത്ത ആശ്വാസവാക്കുകൾ ഉരുവിടാൻ വയ്യാതെയായിരിക്കുന്നു .  വാക്കുകൾ തൊണ്ടയിൽ കുരുങ്ങി വല്ലാത്ത ഒരു അസ്വസ്ഥത അയാൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു . മൂന്ന് മണിക്കൂർ നീണ്ട ഒരു അസ്വസ്ഥതക്ക് ശേഷം അയാൾ ആളൊഴിഞ്ഞ ഒരിടത്തേക്ക് ചെന്നിരുന്നു . മരവിച്ച മനസും വറ്റിവരണ്ട മിഴികളുമായി ഇനിയെത്രനാളുകൾ ? കോട്ടിനടിയിൽ ഒളിഞ്ഞുകിടന്ന കൊന്തമാലയിലേക്ക് നോക്കികൊണ്ട് ആയാൽ നിശ്ചലനായിരുന്നു . മാസ്ക് നീക്കി അയാൾ അതിനെ ചുംബിച്ചു . മകളെ വിളിക്കാനായി അയാൾ ഫോൺ എടുത്തു കോറോണയെ പറ്റിയുള്ള ബോധവത്കരണം കേട്ടപ്പോൾ കോൾ കട്ട് ചെയ്തു . കണ്ടും കേട്ടും എല്ലാം മടുത്ത പ്രതീതിയിൽ അയാൾ എഴുന്നേറ്റ് നടന്നു . "ഡോക്ടർ ......."കൂടെ ജോലി ചെയ്യുന്ന ഡോക്ടറാണ് വിളിക്കുന്നത് . "എന്താ ഡോക്ടർ അയാൾ ചോദിച്ചു . "അത് ....എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു " . "വെറുതെ വലിച്ചു നീട്ടാതെ കാര്യം പറയ് " . വിറയാർന്ന കൈകളോടെ അവർ ആ പേപ്പർ അയാൾക്ക് നേരെ നീട്ടി . "ഡോക്ടർക്ക് പോസിറ്റീവ് ആണ് " . ഒന്നും പറയാതെ അയാൾ റിപ്പോർട്ട് നോക്കികൊണ്ട് നിന്നു . "ഡോക്ടർ ........"അവർ അയാളുടെ മുഖത്തേക്ക് നോക്കി . "ങ, നമ്മൾ ഇതൊക്കെ പ്രതീക്ഷിച്ചത് അല്ലെടോ , പിന്നെന്താ ? പിന്നെ വീട്ടിലിൽ ഇപ്പോൾ അറിയിക്കേണ്ട, വെറുതെ അവരെക്കൂടെ പാനിക് ആക്കണ്ട.... പിന്നെ ഇന്ന് റിപ്പോർട്ട് ചെയ്തതിൽ ഒരാൾക്ക് സീരിയസാ ഡോക്ടർ ഒന്ന് ശ്രദ്ധിച്ചേക്കണം ......ഇത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു . ഉച്ചവെയിലേറ്റ് അയാളുടെ നെഞ്ചിലെ കൊന്തമാല തിളങ്ങിക്കൊണ്ടേയിരുന്നു ............

ജിൻഷ. ജെ .എസ്
+1 A എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ